konnivartha.com : ശബരിമലയില്‍ വൈകിട്ട് മൂന്നരമുതല്‍ അഞ്ചര വരെ ശക്തമായ മഴ പെയ്തു . പക്ഷെ മഴയിലും ആറാടി ഭക്ത ജനം ശരണം വിളികളോടെ മലകയറി അയ്യപ്പ സ്വരൂപനെ കണ്ടു തൊഴുതു . ഏതാനും ദിവസമായി വലിയ രീതിയില്‍ ഭക്ത ജനം മലകയറി അയ്യപ്പനെ ദര്‍ശിക്കുന്നു . മണിക്കൂറുകള്‍ നീണ്ട തിരക്കിലും അയ്യപ്പ നാമം ഉരുവിട്ടുകൊണ്ട് ആണ് ഭക്ത ജനം . പമ്പ മുതല്‍ സന്നിധാനം വരെ ശരണം വിളികള്‍ മുഴങ്ങുന്നു .ഇത് തന്നെ ആണ് ശബരിമലയുടെ ദര്‍ശനം .
അയ്യപ്പ സ്വാമിയുടെ മുഖം ഒരു മാത്ര ദര്‍ശിക്കുവാന്‍ ആണ് ഈ കഠിന മല കയറി വരുന്നത് . ലക്ഷകണക്കിന് അയ്യപ്പ ഭക്തര്‍ ദര്‍ശനം നടത്തി മടങ്ങി എങ്കിലും അവരുടെ നാവില്‍ അയ്യപ്പ മന്ത്രവും മനസ്സില്‍ അയ്യപ്പ രൂപവും ഉണ്ട് . ഇനി ഒരു വര്‍ഷം കഴിഞ്ഞു വരുമ്പോള്‍ വീണ്ടും ഇതേ രൂപം ഇതേ ഭാവം . ഇതാണ് ശബരിമല