വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഡിസംബര്‍ ഒമ്പതിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ സമ്മറി റിവിഷന്‍ അവലോകന യോഗം കളക്ടറേറ്റ് കോണ്ഫറന്‍സ് ഹാളില്‍ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
വോട്ടര്‍പട്ടിക പുതുക്കല്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ മൂന്നിനു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ബൂത്തുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കും. അവസാന തീയതി വരെ കാത്തിരിക്കാതെ കൂട്ടമായി അപേക്ഷകള്‍ സമര്‍പ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ താലൂക്ക് ഓഫീസുകളിലോ വില്ലേജ് ഓഫീസകളിലോ നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കണം. ഇലക്ടറല്‍ റോളിന്റെ ഡ്രാഫ്റ്റ് പ്രസിദ്ധികരിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറുന്നതിനായി അവ താലൂക്ക് ഓഫീസുകളിലേക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സ്പെഷ്യല്‍ സമ്മറി റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുമായി പങ്കുവയ്ക്കുന്നതിനുമായാണ് യോഗം ചേര്‍ന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ രാജലക്ഷ്മി, തഹസില്‍ദാര്‍ മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു