Trending Now

കോന്നി ഗവ.മെഡിക്കല്‍ കോളേജ് : പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നിയമനം

 

konnivartha.com: കോന്നി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ ഒരു ഒഴിവിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.

യോഗ്യത : എംഎസ്ഡബ്ല്യൂ /എംബിഎ, എംപിഎച്ച്, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി 18-40 വയസ്. അപേക്ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമുളള സര്‍വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം.

അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ ആറിന് രാവിലെ 10 ന് മുമ്പായി പ്രിന്‍സിപ്പല്‍/സൂപ്രണ്ട് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. ഫോണ്‍ : 0468 2344801.

error: Content is protected !!