
Konnivartha. Com :കനത്ത മഴയെ തുടർന്ന് ഉണ്ടായ ശക്തമായ ഒഴുക്കിൽ ഇഞ്ച ചപ്പാത്തു ഭാഗത്തെ കലുങ്കിലെ മണ്ണ് ഒലിച്ചു പോയതിനാൽ കൊക്കാത്തോട്ടിലേക്ക് ഉള്ള വാഹന ഗതാഗതം പൂർണ്ണമായി നിലച്ചു.കലുങ്കിനു മുകളിലെ മണ്ണ് ഒലിച്ചു പോയതിനാൽ ഇന്നലെ രാത്രി മുതൽ ഗ്രാമം ഒറ്റപ്പെട്ടു.
5 മണിക്കൂറിലേറെ നേരം നിർമ്മാണം നടത്തി എങ്കിൽ മാത്രമേ ഗതാഗതം സാധ്യമാകൂ.നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കലുങ്കിലെ മുകളിലെ മണ്ണ് ആണ് ഒലിച്ചു പോയത്. ഈ ഭാഗത്ത് മെറ്റൽ നിറച്ചു താൽക്കാലികമായി ഗതാഗതം പുന:സ്ഥാപിക്കാൻ നടപടി തുടങ്ങി.
ഇന്നും ജില്ലയിൽ മഞ്ഞ അലേർട്ട് ആയതിനാൽ മലയോര മേഖലയിൽ ജാഗ്രത നിർദ്ദേശങ്ങൾ ഉണ്ട്. അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് അപകടാവസ്ഥയിൽ അല്ല.
കല്ലേലി ഹാരിസന്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന സ്ഥലത്ത് കൈതകൃഷി ഉണ്ട് . മല വെള്ള പാച്ചിലില്‍ ആയിരക്കണക്കിന് കൈത തൈ ഒലിച്ചു പോയി . ചെളിയും എക്കലും അടിഞ്ഞു പല റോഡും സഞ്ചാരയോഗ്യമാക്കുവാന്‍ രണ്ടു ദിവസം എടുക്കും .
കൊക്കാത്തോട് മേഖലയില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായി . പല വീടുകളുടെയും റോഡിനോടു ചേര്‍ന്നുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞു . കെ എസ് ആര്‍ ടി സി കല്ലേലി പാലത്തില്‍ സര്‍വീസ് അവസാനിപ്പിച്ചു . ഇനിയും മഴപെയ്താല്‍ ശേഷിക്കുന്ന മണ്ണ് കൂടി ഒലിച്ചു റോഡില്‍ എത്തും . ഇഞ്ച ചപ്പാത്ത് മുതല്‍ കൊക്കാത്തോട് വരെ പല ഭാഗത്തും മല വെള്ള പാച്ചിലില്‍ മണ്ണ് ഇടിഞ്ഞു . പലയിടത്തും വീണ മരങ്ങള്‍ വെട്ടി മാറ്റി