സ്റ്റാഫ് നഴ്‌സ് കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയൺ ഇ.കെ. നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി പേവാർഡിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നവംബർ 30ന് രാവിലെ 10.30ന് പയ്യന്നൂർ താലൂക്ക് ആശുപത്രി റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും.
താത്പര്യമുള്ളവർ രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
ഹയർസെക്കൻഡറി സുവോളജി സ്‌കൂൾ ടീച്ചർ
കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സുവോളജി (സീനിയർ) തസ്തികയിൽ ഭിന്നശേഷി – ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്. 50 ശതമാനത്തിൽ കുറയാതെയുള്ള സുവോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത.
കൂടാതെ ബി.എഡ്/ സെറ്റ്, നെറ്റ്/ എം.എഡ്/ എം.ഫിൽ/ പി.എച്ച്.ഡി അല്ലെങ്കിൽ തത്തുല്യം വേണം. 55200-115300 ആണ് ശമ്പള സ്‌കെയിൽ. 01.01.2023 ന് 40 വയസ് കവിയരുത്. (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭായാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എസ്‌ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ടെത്തണം. നിലിവൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ബിരുദധാരികളും പ്ലസ്ടു വരെ സയൻസ് വിഷയം പഠിച്ചവരുമായവർക്ക് അപേക്ഷിക്കാം. വിഷയ പരിജ്ഞാനം, എഴുത്തു പരിചയം, ഭാഷാശേഷി, ആഖ്യാന പരിചയം എന്നിവ ആവശ്യമാണ്. അച്ചടി രൂപത്തിലുള്ള മൂലകവിജ്ഞാനകോശത്തിന്റെ ഓഡിയോബുക്ക് നിർമിക്കുന്നതിനാവശ്യമായ സ്‌ക്രിപ്റ്റ് മലയാളത്തിൽ തയ്യറാക്കുകയാണ് ചുമതല. പ്രതിഫലം 50,000 രൂപ. അപേക്ഷ[email protected] ൽ ഇ-മെയിലായോ, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻസ്, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡി.പി.ഐ ജങ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ തപാലായോ അയക്കണം. അവസാന തീയതി നവംബർ 27.
ആർ.സി.സി. യിൽ ഒഴിവുകൾ
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് അപ്രന്റിസുകളുടെ നിയമനത്തിന് നവംബർ 28, 29 തീയതികളിൽ വാക്ക്- ഇൻ- ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.rcctvm.gov.in
ബസ് ഡ്രൈവർ കം ഓഫീസ് അറ്റന്റഡന്റ് ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ്ങ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ- കം- ഓഫീസ് അറ്റൻഡന്റിന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഏഴാം ക്ലാസ് വിജയം, ഒപ്പം ഹെവി പാസഞ്ചർ/ ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിന് നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് എടുത്ത് അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും, പൂർണ്ണമായ കാഴ്ച/ ശ്രവണശേഷി/ ഫിറ്റനസ് (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടിക്കാഴ്ചയ്ക്ക് വരുമ്പോൾ ഹാജരാക്കേണ്ടതാണ്) എന്നിവയുണ്ടാകണം. പ്രായപരിധി 30 നും 56 നും ഇടയിൽ. വിമുക്തഭടന്മാർക്ക് മുൻഗണന ഉണ്ടായിരിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ പാടില്ല.
നിശ്ചിത യോഗ്യതയുള്ളവർ, ജനനതീയതി വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ഹെവി മോട്ടർ ഡ്രൈവിംഗ് ലൈസൻസ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയോടൊപ്പം ബയോഡേറ്റ സഹിതം നവംബർ 24 നു രാവിലെ 10.30 നു പ്രിൻസിപ്പൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.
വജ്ര ജൂബിലി ഫെല്ലോഷിപ്പ്: കോ-ഓർഡിനേറ്റർ ഒഴിവ്
സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ ഒരു കോ-ഓർഡിനേറ്ററെ സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിൽ ഒരു വർഷക്കാലയളവിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
32560 രൂപ പ്രതിമാസ കരാർവേതനത്തോടെയാകും നിയമനം. കലാ സാഹിത്യ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ വേണ്ടത്ര കഴിവ് തെളിയിച്ചിട്ടുള്ളതുമായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് നടത്തുക. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30നകം ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പിഒ തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2478193. ഇ-മെയിൽ: [email protected].
ആർസിസിയിൽ സ്റ്റാഫ് നഴ്സ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നവംബർ 29നു വൈകിട്ട് നാലുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും: www.rcctvm.gov.in.
ഡ്രംസ് അധ്യാപകൻ
വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഡ്രംസ് അധ്യാപകനെ ആവശ്യമുണ്ട്.. അപേക്ഷ നവംബർ 28 വരെ സ്വീകരിക്കും. യോഗ്യത അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കം ഓഫീസ് മുഖാന്തിരമോ, [email protected] എന്ന മെയിൽ ഐ.ഡി വഴിയോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2354771.