Trending Now

കോന്നി മെഡിക്കല്‍ കോളേജ് ശബരിമലയുടെ ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും

 

konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ശബരിമലയുടെ ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും .സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 88 ഡോക്ടര്‍മാരെ ഇവിടേയ്ക്ക് നിയമിച്ചു .

ശബരിമലയുടെ ഏറ്റവും അടുത്ത ആശുപത്രിയായി കണക്കാക്കിയിരുന്നത് പത്തനംതിട്ട ജനറല്‍ ആശുപത്രിയെയായിരുന്നു . ശബരിമല വാര്‍ഡ്‌ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു എങ്കിലും കോന്നി മെഡിക്കല്‍ കോളേജിനെ ശബരിമലയുടെ ബേസ് ആശുപത്രിയായി മാറ്റുവാന്‍ ആണ് അവസാന തീരുമാനം .

തിരുവനന്തപുരം മുതല്‍ മഞ്ചേരി വരെയുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 88 ഡോക്ടര്‍മാരെ കോന്നി മെഡിക്കല്‍ കോളേജിലെ ശബരിമല വാര്‍ഡ്‌ ഡ്യൂട്ടിയ്ക്ക് നിയമിക്കുവാന്‍ ആണ് സ്ഥലം മാറ്റിയത് . സ്പെഷ്യാലിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി വകുപ്പുകളില്‍ നിന്നും ഡോക്ടര്‍മാരെ കോന്നി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട് . ജനുവരി 20 വരെയാണ് കോന്നി മെഡിക്കല്‍ കോളേജിലേക്ക് ഉള്ള മാറ്റം .

image :file

error: Content is protected !!