
konnivartha.com/കോന്നി: പോലീസ് ലോക്കപ്പിൽ കൊല ചെയ്യപ്പെട്ട മദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സി.ഐ.റ്റി.യു) നേതാവ് ജോസ് സെബാസ്റ്റ്യന്‍റെ 38 – മത് രക്തസാക്ഷിത്വ ദിനം സി.ഐ.റ്റി.യു, സി.പി.എം നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.
രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ചേർന്ന അനുസ്മരണ സമ്മേളനം സി.ഐ.റ്റി.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.സി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.
ഹെഡ് ലോഡ് ആന്‍റ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി മലയാലപ്പുഴ മോഹനൻ അധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ഏരിയാ സെക്രട്ടറി ശ്യാംലാൽ, ലോക്കൽ സെക്രട്ടറി കെ.എസ്.സുരേശൻ, സി.ഐ.റ്റി.യു ഏരിയാ പ്രസിഡൻ്റ് എം.എസ്.ഗോപിനാഥൻ, റ്റി.രാജേഷ് കുമാർ, എ.കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു