ഖരമാലിന്യ സംസ്‌കരണം: ജില്ലാതല സാങ്കേതിക സമിതി രൂപീകരിച്ചു
ഖരമാലിന്യ സംസ്‌കരണം ഫലപ്രദമായി നടപ്പാക്കുന്നതിനും നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തി സാങ്കേതിക പിന്തുണ ഉറപ്പ് വരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ എ. ഷിബു അധ്യക്ഷനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാതല സാങ്കേതിക സമിതി രൂപീകരിച്ചു.
ഏല്‍ ഐ ഡി ഇ ഡബ്ല്യൂ ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ചെയര്‍മാനായും ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറായുമുള്ള 12 അംഗസമിതിയാണ് രൂപികരിച്ചത്. മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി നിലവിലുള്ള പ്രോജക്ടുകള്‍ക്ക് പുറമേ പുതിയ മാലിന്യ സംസ്‌കരണ പ്രോജക്ടുകള്‍ക്കും ഡി പി സി അംഗീകാരം ലഭിച്ചു.
ജില്ലയ്ക്കുള്ളിലെ ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍, സേവനദാതാക്കള്‍, ഏജന്‍സികള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ സഹായം നല്‍കുക, 30 ലക്ഷം രൂപാ മുതല്‍ 2.5 കോടി രൂപ വരെയുള്ള മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ക്ക് സാങ്കേതികാനുമതി ലഭ്യമാക്കുക തുടങ്ങിയവയാണ് സമിതിയുടെ പ്രധാന ചുമതലകള്‍.
പ്രവര്‍ത്തനരഹിതമായ കമ്മ്യൂണിറ്റി, ഇന്‍സ്റ്റിറ്റിയൂഷണല്‍ തലത്തിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍/ഉപകരണങ്ങള്‍ എന്നിവയുടെ പുനരുജ്ജീവനത്തില്‍ ഉചിതമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക, ഖരമാലിന്യ സംസ്‌കരണ പദ്ധതി തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും തദേശസ്വയം ഭരണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുക, ഖരമാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍, ഉപാധികള്‍, തദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്ലാന്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമുള്ള സാങ്കേതിക പിന്തുണ നല്‍കുക, പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സംസ്ഥാനതല കമ്മിറ്റിയ്ക്ക് നിശ്ചിത ഇടവേളകളില്‍ റിപ്പോര്‍ട്ട് നല്‍കുക, ജില്ലാ ആസൂത്രണ സമിതിയ്ക്ക് ജില്ലാ ശുചിത്വ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള സാങ്കേതിക സഹായം നല്‍കുക തുടങ്ങിയവയും സമിതിയുടെ ഉത്തരവാദിത്വമാണ്.
ഒന്നിലധികം തദ്ദേശസ്വയം സ്ഥാപനങ്ങള്‍ക്കോ ജില്ലയിലെ ക്ലസ്റ്ററുകള്‍ക്കോ ആവശ്യമായ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പൊതുസംവിധാനങ്ങള്‍ക്ക് രൂപം നല്‍കാന്‍ ആവശ്യമായ സാങ്കേതിക സഹായം ജില്ലാ ആസൂത്രണ സമിതി, ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവയ്ക്ക് ലഭ്യമാക്കുക, നിര്‍വഹണ വേളയില്‍ ആവശ്യമായ സാങ്കേതിക സഹായം തദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുക, സാങ്കേതിക പ്രശ്‌നങ്ങളിലെ തര്‍ക്കങ്ങള്‍ പരാതികള്‍ പരിശോധിച്ച് സംസ്ഥാനതല സമിതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുക എന്നിവയും സമിതിയുടെ ചുമതലയില്‍ ഉള്‍പ്പെടുന്നു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വര്‍ണാഭമായ ഘോഷയാത്രയോടെ ശിശുദിനാഘോഷം 14 ന്
വര്‍ണാഭമായ ഘോഷയാത്രയോടെ ശിശുദിനാഘോഷം വര്‍ണോത്സവം 2023 നവംബര്‍ 14 ന് പത്തനംതിട്ടയില്‍ ജില്ലാശിശുക്ഷേമസമിതി സംഘടിപ്പിക്കും. നവംബര്‍ 14 ന് രാവിലെ 8.30 ന് കളക്ടറേറ്റ് അങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന ശിശുദിനറാലി നഗരം ചുറ്റി പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമാപിക്കും. രാവിലെ 8.30ന് ജില്ലാ പോലീസ് മേധാവി വി അജിത്ത് കളക്ടറേറ്റ് അങ്കണത്തില്‍ പതാക ഉയര്‍ത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ റാലി ഫഌഗ് ഓഫ് ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് പന്തളം ഗവ. യു പി എസിലെ വിദ്യാര്‍ഥി ശ്രാവണ വി മനോജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കുട്ടികളുടെ പ്രധാനമന്ത്രി പഴകുളം ഗവ. എല്‍ പി എസിലെ വിദ്യാര്‍ഥി നെഹ്‌സിന കെ നദീര്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ സ്പീക്കര്‍ റാന്നി മാടമണ്‍ ഗവ യു പി എസിലെ വിദ്യാര്‍ഥി അനാമിക ഷിജു മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ കളക്ടര്‍ എ ഷിബു ശിശുദിന സന്ദേശം നല്‍കും. ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും.
പന്തളം കൈപ്പുഴ നോര്‍ത്ത് ഗിരിദീപം എല്‍പിഎസ് വിദ്യാര്‍ഥി ക്രിസ്റ്റിന മറിയം ഷിബു പൊതുസമ്മേളനത്തില്‍ സ്വാഗതവും കോഴഞ്ചേരി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ലാവണ്യ അജീഷ് ആശംസയും വരവൂര്‍ ഗവ. യു.പി എസ് വിദ്യാര്‍ഥി സന ഫാത്തിമ കൃതഞ്ജതയും പറയും.
പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍,സംസ്ഥാന ശിശു ക്ഷേമ സമിതി അംഗം പ്രൊഫ. റ്റി കെ ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.സംസ്ഥാന അധ്യാപിക അവാര്‍ഡ് നേടിയ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുമ ഏബ്രഹാമിനെ യോഗത്തില്‍ ആദരിക്കും. ജില്ലയിലെ വിദ്യാലയങ്ങളുടെയും, എന്‍ സി സി, സ്‌കൗട്ട്, കുടുബശ്രീ, എസ് പി സി കേഡറ്റുമാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശിശുദിനം ആലോഷിക്കുന്നത്. ജില്ലാതല പരിപാടികളോടൊപ്പം മുന്‍സിപ്പല്‍ ബ്ലോക്ക് തല ശിശുദിനാഘോഷ പരിപാടികള്‍ ഉണ്ടായിരിക്കും.
ശിശുദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ശിശുക്ഷേമസമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സംസ്ഥാന ശിശു ക്ഷേമ സമിതി അംഗം പ്രൊഫ റ്റി കെ ജി നായര്‍, ജില്ലാ സെക്രട്ടറി ജി പൊന്നമ്മ , വൈസ് പ്രസിഡന്റ് ആര്‍ അജിത് കുമാര്‍, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറാര്‍ എ ജി ദീപു, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അടിച്ചിപ്പുഴ, അട്ടത്തോട് കിഴക്കേക്കര കോളനികളില്‍ ഒരു കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അംഗീകാരം
2022-23 സാമ്പത്തികവര്‍ഷം അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം തെരഞ്ഞെടുത്ത അടിച്ചിപ്പുഴ കോളനിയില്‍ നടപ്പാക്കേണ്ട ഒരു കോടി രൂപയുടെ പ്രവൃത്തികളുടെ ഡിപിആറിന് ജില്ലാ കളക്ടര്‍ എ.ഷിബു അധ്യക്ഷനായ ജില്ലാ തല മോണിറ്ററിംഗ് കമ്മറ്റി അംഗീകാരം നല്‍കി. അഡ്വ.പ്രമോദ് നാരായണന്‍ എം എല്‍ എ പങ്കെടുത്ത യോഗത്തില്‍ അട്ടത്തോട് കിഴക്കേക്കര കോളനിയില്‍ നടപ്പാക്കേണ്ട ഒരു കോടി രൂപയുടെ വിവിധ പ്രവൃത്തികളുടെ ഡി പി ആറും അംഗീകരിച്ചു. കരികുളം കോളനിയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനം യോഗം വിലയിരുത്തി.
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, സംസ്ഥാന ഉപദേശക സമിതി അംഗം ജി രാജപ്പന്‍, റാന്നി െ്രെടബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എസ് എസ് സുധീര്‍, റാന്നി െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ നിസാര്‍, റാന്നി – പെരുനാട് ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി, അസി. എന്‍ജിനീയര്‍മാര്‍, വിവിധ കോളനികളിലെ ഊരുമൂപ്പന്‍മാര്‍, എസ് റ്റി പ്രൊമോട്ടര്‍മാര്‍, അക്ക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സിയര്‍, നിര്‍വ്വഹണ ഏജന്‍സികളായ ജില്ലാ നിര്‍മ്മിതി കേന്ദ്രം, ഹാബിറ്റാറ്റ് എന്നിവരുടെ പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് സമഗ്രകുടിവെള്ളപദ്ധതി; ഉദ്ഘാടനം 12 ന്
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് സമഗ്രകുടിവെള്ളപദ്ധതിയുടെ നിര്‍മാണോദ്ഘാടനം നവംബര്‍ 12 നു രാവിലെ 10 ന് തെള്ളിയൂര്‍കാവ് ജി ആന്‍ഡ് ജി ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ എ ഷിബു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ ടി ടോജി, റോയി ഫിലിപ്പ്, ചിത്തിര സി ചന്ദ്രന്‍, കോഴഞ്ചേരി തഹസില്‍ദാര്‍ പി സുദീപ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എ ആര്‍ ഗിരിജ, ബി കെ സുധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ദേശീയ ആയുര്‍വേദ ദിനം ആചരിച്ചു
ദേശീയ ആയുര്‍വേദ ദിനചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍വഹിച്ചു. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എസ് ശ്രീകുമാര്‍ ആയുര്‍വേദദിന സന്ദേശം നല്‍കി. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എല്ലാ വെള്ളിയാഴ്ചയും പ്രവര്‍ത്തിക്കുന്ന ജീവിതശൈലിരോഗ ക്ലിനിക്കിന്റെ പ്രഖ്യാപനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹിച്ചു.
ആയുര്‍വേദ ദിനവുമായി ബന്ധപ്പെട്ട നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ചെറുകോല്‍പ്പുഴ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ആയുര്‍വേദദിന സന്ദേശറാലി അയിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
മുളക് ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന മുളക് ഗ്രാമം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. മായമില്ലാത്ത മുളക് പൊടി ജില്ലയില്‍ ഉടനീളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓമല്ലൂര്‍ ഐമാലി വെസ്റ്റ് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സംഘമിത്ര സംഘകൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 50 സെന്റ് സ്ഥലത്തു പദ്ധതി ആരംഭിച്ചത്.
അപേക്ഷ ക്ഷണിച്ചു
യോഗ്യത: ഗവണ്‍മെന്റ് അംഗീകൃത ബിഎസ്‌സി എംഎല്‍ടി/ ഡിഎംഎല്‍ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി: 40 വയസ്. ഒഴിവ് : ഒന്ന്. ശമ്പളം : 17000 രൂപ.
ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ കെ ആര്‍ അനീഷ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ഉണ്ണി അജിത്കുമാര്‍ ബോധവത്കരണ ക്ലാസ് നടത്തി. ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റര്‍ രചനാ മത്സര വിജയികള്‍ക്ക് ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് സമ്മാനം നല്‍കി. എസ്എന്‍ഡിപിഎച്ച് എസ്എസ് കാരംവേലി പ്രിന്‍സിപ്പല്‍ വി എസ് ബീന, എസ്എസ്എന്‍ഡിപി എച്ച്എസ്എസ് കാരംവേലി ഹെഡ്മിസ്ട്രസ് പുഷ്പ ആര്‍ജിഎസ്എ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വിനീത രാജ്, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (ഹൗസിംഗ്) ജി ആശ തുടങ്ങിയവര്‍ പങ്കെടുത്തു.
വിജ്ഞാപനം
മത്സരാര്‍ഥികള്‍ [email protected] എന്ന മെയില്‍ മുഖേനയോ 9495117874, 0468 2323105 എന്ന ഫോണ്‍ നമ്പരുകളിലോ 15നു വൈകുന്നേരം നാലിനു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. മണ്ണ്, പ്രകൃതി, പരിസ്ഥിതി എന്നിവയോടനുബന്ധിച്ച വിഷയങ്ങളിലാണ് മത്സരം. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളിന്റെ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രവുമായി എത്തണം. വിജയികള്‍ക്ക് സമ്മാനങ്ങളും, സര്‍ട്ടിഫിക്കറ്റും നല്‍കും.
സൗജന്യ തയ്യല്‍ പരിശീലനം
പിഎസ്‌സി അവബോധന ക്ലാസ് നടത്തി