Trending Now

കോവിഡ് JN.1 വകഭേദം 11 രാജ്യങ്ങളിൽ

 

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്നു. ശാസ്ത്രജ്ഞർ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇത് വാക്സിൻ പ്രതിരോധത്തെ മറികടന്നേക്കുമെന്നും അവർ പറയുന്നു.

സെപ്റ്റംബർ മാസം ആദ്യമാണ് കൊറോണയുടെ പുതിയ വകഭേദമായ JN.1 ആദ്യമായി തിരിച്ചറിയുന്നത്. ഇതിപ്പോൾ യു എസ് ഉൾപ്പെടെ 11 രാജ്യങ്ങളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആളുകളുടെ ശരീരത്തിൽ പ്രവേശിക്കുന്നതിലും അവരെ രോഗത്തിന് കീഴടക്കുന്നതിലും ഈ സ്‌പൈക്ക് പ്രോട്ടീൻ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വൈറസുകൾക്ക് എതിരെ നിർമിക്കുന്ന വാക്സിനുകൾ ആദ്യം കീഴ്പ്പെടുത്തേണ്ടതും ഈ സ്‌പൈക്ക് പ്രോട്ടീനുകളെയാണ്. അതിനാൽ കൊറോണയ്ക്ക് എതിരെ നിർമ്മിച്ച വാക്സിനുകൾ BA. 2.86 നും JN.1 നും എതിരെ പ്രവർത്തിക്കണം. അതിനാൽ 2023-2024 ൽ പുറത്തിറങ്ങിയ കോവിഡ് -19 പ്രതിരോധ വാക്സിനുകൾ BA. 2.86 നും എതിരെ പ്രവർത്തിച്ചതിനാൽ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമായിരിക്കും എന്നാണ് ശാസ്ത്ര സമൂഹം പ്രതീക്ഷിക്കുന്നത്.

ഏറ്റവും വ്യാപന ശേഷി ഉള്ളതും മറ്റൊരു വക ഭേദവുമായി താരതമ്യം ചെയ്യാൻ കഴിയാത്ത ഒന്നുമാണ് പുതിയതായി കണ്ടെത്തിയ വക ഭേദം എന്ന് സ്ക്രിപ്സ് റിസേർച്ച് ട്രാൻസ്ലേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ എറിക് ടോപ്പോൾ പറഞ്ഞു. ശരീരത്തിന്റെ പ്രതിരോധം ഇതിനെതിരെ എത്ര മാത്രം ഉണ്ടെന്നും വ്യാപന ശേഷി എത്രയെന്നും അറിയാൻ കാത്തിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോവിഡ് -19 ഉള്ളിടത്തോളം പുതിയ വക ഭേദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പഴയതിനെ അപേക്ഷിച്ച് ചെറിയ മാറ്റങ്ങൾ മാത്രമാകും പുതിയ വക ഭേദങ്ങൾക്ക് ഉണ്ടാവുക എന്നും അവർ പറയുന്നു.

 

 

error: Content is protected !!