Trending Now

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ(KSSPU)സത്യാഗ്രഹം നടത്തി

 

konnivartha.com: പെൻഷൻ പരിഷ്ക്കരണ- ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക,ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ(KSSPU) നേതൃത്വത്തില്‍ കോന്നി ബ്ലോക്ക് കമ്മിറ്റി അംഗങ്ങളുടെ സത്യാഗ്രഹം കോന്നി ടൗണിൽ നടന്നു.മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.ഷാജി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു

മലയാലപ്പുഴ, കൂടൽ, കോന്നി, കോന്നി താഴം, തണ്ണിത്തോട്, പ്രമാടം കൈപ്പട്ടൂർ യൂണിറ്റ് അംഗങ്ങളുടെ അഭിവാദ്യ പ്രകടനങ്ങൾ നടത്തി. KSS PU ബ്ലോക്ക് പ്രസിഡന്റ് ഇ.പി. അയ്യപ്പൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ സത്യാഗ്രഹ സമരത്തിന് സെക്രട്ടറി .കെ.കെ.കരുണാനന്ദൻ സ്വാഗതവും റ്റി.എ.ഷാജഹാൻ നന്ദിയും പറഞ്ഞു. ജില്ലാ കമ്മറ്റി അംഗം..കെ.എസ്. ഓമനക്കുട്ടി, ബ്ലോക്ക് ട്രഷറാർഎൻ.എസ്. മുരളീ മോഹൻ ,ബ്ലോക്ക് വൈസ്‌ പ്രസി. കെ.പി. രതിക്കുട്ടി . ആർ. വിജയൻ, ഏലിയാസ് ബർസോം . ജോ: സെക്ര :പി.ജി.ശശിലാൽ , കമ്മറ്റി അംഗങ്ങളായ എൻ.ശേഖരൻ നായർ, വി. രങ്കനാഥ്, ജി.വിത്സൺ, ടി.ജെ. വർഗീസ്, യൂണിറ്റുകളിൽ നിന്നും ആർ.ഗോപാലകൃഷ്ണൻ നായർ , കെ.എസ്. അജി, സോമശേഖരൻ നായർ. എ.ജി.തങ്ക മണി എന്നിവർ സംസാരിച്ചു

error: Content is protected !!