
konnivartha.com: പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ വടക്ക് മാര്‍ത്തോമ്മാ പള്ളിയുടെ സമീപത്തു അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു ചുമട്ടു തൊഴിലാളി മരിച്ചു . പത്തനംതിട്ട മേലെ വെട്ടിപ്രം നെല്ലിക്കാട്ടില്‍ പ്രസന്നന്‍ ( 53)ആണ് മരിച്ചത് .
ഉച്ചയ്ക്ക് രണ്ടു മണിയോടെ ആണ് സംഭവം . റാന്നിയില്‍ നിന്ന് കുമ്പഴ ഭാഗത്തെ വന്ന കാര്‍ നിയന്ത്രണം വിട്ടു പ്രസന്നനെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ഡിവൈഡറും ഇടിച്ചു തെറിപ്പിച്ചു പള്ളിയുടെ മതിലും ബോര്‍ഡും തകര്‍ത്താണ് നിന്നത് . കാറില്‍ ഉണ്ടായിരുന്നവരെ ഉടന്‍ തന്നെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഗുരുതരമായി പരിക്കേറ്റ പ്രസന്നനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചു .
കഴിഞ്ഞിടെ കോന്നി എട്ടാം കുറ്റിയ്ക്ക് സമീപം അമിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചു സ്കൂട്ടര്‍ യാത്രികന്‍ മരിച്ചിരുന്നു .കൂടെ ഉള്ള മകള്‍ക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു .