Trending Now

ഹമാസിന്‍റെ ഭൂഗർഭ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം

 

ഹമാസിന്‍റെ ഭൂഗർഭ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തി .
ഗാസ്സയിൽ ഇസ്രയേലിന്‍റെ കനത്ത വ്യോമാക്രമണം ആണ് ഉണ്ടായത് . ഗാസ്സയില്‍ ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇപ്പോഴുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഗാസ്സ നഗരത്തില്‍ ഉടനീളം ഉഗ്രസ്ഫോടനങ്ങളാണ് ഉണ്ടായത്. കനത്ത വ്യോമാക്രമണത്തില്‍ ഗാസയിലെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകരുകയും ഇന്റർനെറ്റ് സംവിധാനം താറുമാറാവുകയും ചെയ്തു.

കര വഴിയുള്ള സൈനിക നീക്കം ശക്തമാക്കാനാണ് ഇസ്രയേല്‍ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായാണ് ഗാസ നഗരത്തില്‍ ഇതുവരെ കാണാത്ത കനത്ത വ്യോമാക്രണം ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

error: Content is protected !!