Trending Now

ശബരിമല ഗതാഗതസൗകര്യം വിലയിരുത്താൻ യോഗം 27-ന്

 

ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഗതാഗത വകുപ്പ് ഏർപ്പെ ടുത്തുന്ന ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഒക്ടോബർ 27-ന് രാവിലെ 11ന് പമ്പയിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് സൗകര്യപ്രദമായ രീതിയിൽ സുരക്ഷിത ഗതാഗതവും പാർക്കിംഗ് സംവിധാനവും തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനാണ് യോഗം ചേരുന്നത്.

പമ്പ ദേവസ്വം ബോർഡ് സാകേതം ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലയിലെ ബന്ധപ്പെട്ട ജനപ്രതിനിധികൾ, ഗതാഗത സെക്രട്ടറി, ട്രാൻസ്‌പോർട്ട് കമ്മീഷണർ, പത്തനംതിട്ട ജില്ലാ കളക്ടർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികൾ,മോട്ടോർ വാഹന വകുപ്പ്, കെഎസ്ആർടിസി, റോഡ് സേഫ്റ്റി അതോറിറ്റിഎന്നിവയിലെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

error: Content is protected !!