Trending Now

സി ഐ ടി യു പത്തനംതിട്ട ജില്ലാ ജനറൽ കൗൺസിൽ ഒക്ടോബർ 28 ശനിയാഴ്ച

 

konnivartha.com/ പത്തനംതിട്ട : സി ഐ ടി യു പത്തനംതിട്ട ജില്ലാ ജനറൽ കൗൺസിൽ ഒക്ടോബർ 28 ശനിയാഴ്ച പത്തനംതിട്ട കളക്ട്രേറ്റിന് സമീപം ഗുരുകൃപ എസ് എൻ ഡി പി ഹാളിൽ (സ. ആനത്തലവട്ടം ആനന്ദൻ നഗർ ) നടക്കും എന്ന് സി ഐ ടി യു പത്തനംതിട്ട ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി പി. ബി. ഹർഷ കുമാർ അറിയിച്ചു .

സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി. പി. രാമകൃഷ്ണൻ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ. എൻ. ഗോപിനാഥൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുനിതാ കുര്യൻ എന്നിവർ പങ്കെടുക്കും. രാവിലെ 9 ന് ആരംഭിക്കുന്ന കൗൺസിലിൽ തിരഞ്ഞെടുക്കപ്പെട്ട 245 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

error: Content is protected !!