konnivartha.com: :അക്ഷരങ്ങളെ വിളിച്ചുണർത്തി ഊട്ടും പൂജയും അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ(മൂലസ്ഥാനം )പൂജയെടുപ്പും എഴുത്തിനിരുത്തും നടന്നു.
നാവിലും വിരൽ തുമ്പിലും ഐശ്വര്യത്തിന്റെ പൊൻ കതിർ വിരിയിച്ച് നിരവധി കുരുന്നുകൾ ഹരി ശ്രീ കുറിച്ചു. തേനിൽ മുക്കിയ മഞ്ഞൾ തൂലിക കൊണ്ട് നാവിൽ തൊടു കുറി വരച്ചു.
പുനെല്ല് കുത്തിയ അരിയിൽ അക്ഷരങ്ങളെ ചൂണ്ടാണി വിരലാൽ എഴുതിച്ചു. കാവ് മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് നേതൃത്വം നൽകി.