Trending Now

ഫുട്ബോള്‍ ഇതിഹാസം സർ ബോബി ചാള്‍ട്ടൺ (86) അന്തരിച്ചു

 

ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസവും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായ ബോബി ചാള്‍ട്ടൺ (86) അന്തരിച്ചു.

1966ൽ ലോകകിരീടം നേടിയ ഇംഗ്ലണ്ട് ടീമിലെ പ്രധാന താരമായിരുന്നു ചാള്‍ട്ടന്‍. 2020ൽ അദ്ദേഹത്തിന് മറവിരോഗം സ്ഥിരീകരിച്ചിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിനായി 106 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 49 രാജ്യാന്തര ഗോളുകൾ അടിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 17 വർഷം നീണ്ട കരിയറിൽ 758 മത്സരങ്ങൾ കളിച്ചു. ടീമിനൊപ്പം മൂന്ന് ലീഗ് കിരീടങ്ങളും ഒരു യൂറോപ്യൻ കിരീടവും എഫ്എ കപ്പും നേടി.

1956ൽ യുണൈറ്റഡ് കുപ്പായത്തില്‍ ചാള്‍ട്ടന്‍ അരങ്ങേറി. 1958, 1962, 1966, 1970 ലോകകപ്പുകളിൽ ബോബി ഇം​ഗ്ലണ്ടിനായി ജഴ്‌സിയണിഞ്ഞു. 1966ൽ ബാലൺ ഡി ഓർ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.1973ൽ യുണൈറ്റഡ് ക്ലബില്‍ നിന്നും അദ്ദേഹം ബൂട്ടഴിച്ചു. ക്ലബിന് വേണ്ടി 249 ഗോളുകൾ നേടി. എലിസബത്ത് രാജ്ഞി 1994ൽ അദേഹത്തെ ‘സർ’ പദവി നൽകി ആദരിച്ചു.

error: Content is protected !!