Trending Now

സ്നേഹ വീടുകളുടെ കുടുംബ സംഗമം നടന്നു

 

konnivartha.com/ പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ ദുബായ് ദിശയുടെ സഹായത്താൽ നടത്തിവരുന്ന നന്മവിരുന്ന് പദ്ധതിയുടെയും സ്നേഹ വീടുകളുടെ കുടുംബ സംഗമവും പത്തനംതിട്ട മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ പ്രകാശ് നിർവഹിച്ചു.

എല്ലാ മാസവും 110 കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി വരുന്നത് വിവിധ ജില്ലകളിലെ ഏറ്റവും അർഹരായവരെ ആണ് ഇതിലേക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. ചടങ്ങിൽ ജനപ്രതിനിധി എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ പ്രകാശിനെ ഡോക്ടർ എം. എസ്. സുനിൽ ആദരിക്കുകയുണ്ടായി. കെ. പി. ജയലാൽ., ബോബൻ അലോഷ്യസ്., ടിയാരാ ബോബൻ .,ജിബി മാത്യു എന്നിവർ പ്രസംഗിച്ചു.

error: Content is protected !!