Trending Now

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് സെക്യൂരിറ്റി നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

konnivartha.com: കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച് എം സി മുഖേന താത്കാലികമായി സുരക്ഷാ ജീവനക്കാരൈ (വിമുക്തഭടന്മാരെ മാത്രം) 12000 രൂപ മാസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് ഒക്ടോബര്‍ 27 ന് രാവിലെ 11 ന് താലൂക്ക് ആശുപത്രി ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത : സേവനം അനുഷ്ഠിച്ചിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍, പ്രായപരിധി 65 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ : 9995505884.

error: Content is protected !!