Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 05/10/2023)

ശബരിമല തീര്‍ത്ഥാടനം; സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു

2023-24 ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. അടിയന്തിരഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കന്നത്. വെബ്‌സൈറ്റ് :https://pathanamthitta.nic.in. ഫോണ്‍ :0468 2222515

 

ടെന്‍ഡര്‍ ക്ഷണിച്ചു
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധതരം ബോര്‍ഡുകള്‍ തയ്യാറാക്കി പമ്പ മുതല്‍ സന്നിധാനം വരെയും ജില്ലയിലെ വിവിധ ഇടത്താവളങ്ങളിലും സ്ഥാപിക്കുന്നതിനും ശബ്ദസന്ദേശം തയ്യാറാക്കുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ആരോഗ്യവകുപ്പിന്റെ www.dhs.kerala.gov.in/tenders/ എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 11 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0468 2222642.

ടെന്‍ഡര്‍ ക്ഷണിച്ചു
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പ ആശുപത്രിയിലേക്ക് ആവശ്യമായ ലാബിനങ്ങളും റീഏജന്റുകളും ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ആരോഗ്യവകുപ്പിന്റെ www.dhs.kerala.gov.in/tenders/ എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 18 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0468 2222642.

ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ നവകേരളം കര്‍മ്മപദ്ധതി ഓഫീസ് ഉപയോഗത്തിലേക്കായി 1200 ക്യുബിക് കപ്പാസിറ്റിയില്‍ കുറയാത്ത അഞ്ച് സീറ്റ് ടാക്സി /ടൂറിസ്റ്റ് എസി വാഹനം പ്രതിമാസ വാടകയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് 12 ന് മുമ്പായി ജില്ലാ കളക്ടറേറ്റിലെ പ്ലാനിംഗ് ഓഫീസിലുളള നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ സമര്‍പ്പിക്കണം.ഫോണ്‍ : 9188120323.

പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പച്ചക്കറി തൈകളുടെയും ജൈവവളത്തിന്റെയും വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിജോ പി മാത്യു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം സോണി കൊച്ചുതുണ്ടിയില്‍, അംഗങ്ങളായ ബിജിലി പി ഈശോ, ഗീതു മുരളി, സാലി ഫിലിപ്പ്, ടി.ടി വാസു, സി.എം മേരിക്കുട്ടി,കൃഷി ഓഫീസര്‍ രമേഷ് കുമാര്‍, കൃഷി ഓഫീസ് ഉദ്യോഗസ്ഥരായ ആര്‍.എസ് കല, എല്‍ ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു

കിഴങ്ങ് വിള കൃഷി പ്രോത്സാഹിപ്പിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍
കിഴങ്ങ് വിളകൃഷി നാം ഏവരും പ്രോത്സാഹിപ്പിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അടൂര്‍ മണ്ഡലത്തിലെ പറക്കോട് ബ്ലോക്കിലുള്‍പ്പെട്ട ഏഴംകുളം, കൊടുമണ്‍, ഏറത്ത് പഞ്ചായത്തുകളിലെ പട്ടികജാതിയില്‍പ്പെട്ട അന്‍പതു കര്‍ഷകര്‍ക്ക് 20 ലക്ഷം രൂപ ഉപയോഗിച്ച് കാര്‍ഷിക ഉപകരണങ്ങളും കൃഷിചെയ്യാനുള്ള സംവിധാനവും നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി മണിയമ്മ അധ്യക്ഷയായിരുന്നു. സിടിആര്‍ഐ ഹെഡ് ക്രോപ്പ് പ്രൊഡക്ഷന്‍ പ്രിന്‍സിപ്പള്‍ സയന്റിസ്റ്റ് ജി സുജ,സിടിആര്‍ഐ ഡയറക്റ്റര്‍ ജി ബൈജു, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ്, ഡോ. ഡി.ജഗന്നാഥന്‍, കുഞ്ഞന്നാമ്മകുഞ്ഞ്, റോഷന്‍ ജോര്‍ജ്, റോഷന്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

നൈപുണിപഠനം മെച്ചപ്പെട്ട ജീവിതസാഹചര്യം നേടിയെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നു : ഡെപ്യൂട്ടി സ്പീക്കര്‍
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ഭാഗമായി ആര്‍ജിച്ച നൈപുണികള്‍ സമൂഹവുമായി പങ്കുവെക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്‌കില്‍ ഷെയര്‍ പദ്ധതി നൈപുണി പഠനം സമൂഹ നന്മയ്ക്ക് പരിപാടിയുടെ അടൂര്‍ സബ്ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. നൈപുണിപഠനം മെച്ചപ്പെട്ട ജീവിതസാഹചര്യം നേടിയെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.തദ്ദേശസ്വയംഭരണവകുപ്പ്, പി.ടി.എ, അധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികള്‍ എന്നിവരുടെ സഹായത്തോടെയാണ് കുട്ടികള്‍ രൂപം നല്‍കിയ പദ്ധതികള്‍ നടപ്പാക്കുക. അടൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം അലാവുദ്ദീന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ പി ജയലക്ഷ്മി, ശ്രുതി എസ് സന്ദീപ്, ശ്രുതി രാജന്‍, രാജി ചെറിയാന്‍, റവ.ഫാദര്‍ എബ്രഹാം എം വര്‍ഗീസ്, ബിന്ദുകുമാരി, ആര്‍ രാജേഷ് ,കെ എ ഷെഹിന , ആരതി കൃഷ്ണ, ബീഗം എം മുഫീദ, ബിന്ദു എലിസബത്ത് കോശി തുടങ്ങിയവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റാര്‍, കടുമീന്‍ചിറ പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ 27 കുട്ടികള്‍ക്ക് പട്ടിക വര്‍ഗ വികസന വകുപ്പിന്റെ സംസ്ഥാന തല കായികമേളയായ കളിക്കളം 2023 ന് പങ്കെടുക്കുന്നതിലേക്ക് ആവശ്യമുള്ള ജഴ്സി, അത്ലറ്റിക് ജഴ്സി, ട്രാക്ക് പാന്റ്സ്, ഷോര്‍ട്സ്, ഷൂസ്, സ്പൈക്സ്, സ്വിം സ്യൂട്ട് വിത്ത് ക്യാപ്പ് ആന്റ് ഗോഗിള്‍ എന്നീ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍ : 04735 227703.

കേരള സര്‍ക്കാര്‍ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡ് – 2023 അപേക്ഷ ക്ഷണിച്ചു
കേരളത്തില്‍ നടപ്പാക്കിയ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുന്നതിനും പ്രേത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ 2023 ലെ കേരള സംസ്ഥാന ഊര്‍ജ്ജസംരക്ഷണ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍, ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍, സംഘടനകള്‍/സ്ഥാപനങ്ങള്‍, ഊര്‍ജ്ജകാര്യക്ഷമ ഉപകരണങ്ങളുടെ പ്രോത്സാഹകര്‍, ആര്‍ക്കിടെക്ച്ചറല്‍/ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സല്‍ട്ടന്‍സി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനുമായി www.keralaenergy.gov.in സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 31-നകം [email protected]എന്ന ഇമെയില്‍ വഴി സമര്‍പ്പിക്കാം.

ക്വിസ് മത്സരം മാറ്റി വെച്ചു
ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 19 ന് രാവിലെ 11 ന് ഓഫീസ് അങ്കണത്തില്‍ നടത്താനിരുന്ന ക്വിസ് മത്സരം സാങ്കേതിക കാരണങ്ങളാല്‍ ഒക്ടോബര്‍ 18 ലേക്ക് മാറ്റി വച്ചതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ . 0468-2362070 , ഇമെയില്‍ : [email protected].

ഐടിഐകളില്‍ ഗ്രീവന്‍സ് പോര്‍ട്ടല്‍ സംവിധാനം പുന:സ്ഥാപിച്ചു
2014 മുതല്‍ 2022 വരെ എന്‍സിവിടി എം.ഐ.എസ് പ്രകാരം സര്‍ക്കാര്‍/പ്രൈവറ്റ് ഐടിഐ കളില്‍ അഡ്മിഷന്‍ നേടിയ ട്രെയിനികളുടെ ഇ.എന്‍.ടി.സി കളിലെ തിരുത്തലുകള്‍ വരുത്തുന്നതിന് ഗ്രീവന്‍സ് പോര്‍ട്ടല്‍ സംവിധാനം പുന:സ്ഥാപിച്ചു. ഇ.എന്‍.ടി.സികളില്‍ തിരുത്തലുകള്‍ ആവശ്യമുളള ട്രെയിനികള്‍ക്ക് എന്‍സിവിടി എം.ഐ.എസ് പോര്‍ട്ടലില്‍ ലഭ്യമായിട്ടുളള കംപ്ലയിന്റ് ടൂളിലൂടെ ഗ്രീവന്‍സ് നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പരിശീലനം നേടിയ ഐടിഐ യുമായി ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു
പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിഎച്ച്എച്ച്) മാറ്റുന്നതിനുളള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അക്ഷയ കേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍, മുഖേനയോ civilsupplieskerala.gov.in എന്ന പോര്‍ട്ടലിലെ സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കാം. ഒക്ടോബര്‍ 10 മുതല്‍ 20 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് താലൂക്ക് സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെടുക. അടൂര്‍ – 04734 224856, 9188527346, കോഴഞ്ചേരി – 0468 2222212, 9188527347, റാന്നി – 04735 227504, 9188527348, കോന്നി – 0468 2246060, 9188527349, തിരുവല്ല – 0469 2701327, 9188527350, മല്ലപ്പളളി – 0469 2382374, 9188527351.

യോഗം ചേരും
സംസ്ഥാന ഫുട് വെയര്‍ മാനുഫാക്ചറിംഗ്, അഗ്രിക്കള്‍ച്ചറല്‍ ഓപ്പറേഷന്‍ ആന്‍ഡ് അലൈഡ് സെക്ടര്‍ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി ഉപസമിതിയുടെ തെളിവെടുപ്പ് യോഗം 10 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ലേബര്‍ കമ്മീഷണര്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല തൊഴില്‍മേള ഏഴിന്
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പത്തനംതിട്ട ജില്ലാതല തൊഴില്‍മേള ഏഴിന് ചെന്നീര്‍ക്കര ഐടിഐയില്‍ നടക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ ഏകദേശം 500 ല്‍ പരം തൊഴിലവസരങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ – സ്വകാര്യ ഐടിഐ കളില്‍ നിന്നും എന്‍ സിവിടി/എസ്‌സിവിടി പരിശീലന യോഗ്യത നേടിയ ട്രെയിനികള്‍ക്ക് പങ്കെടുക്കാം.താല്പര്യമുള്ളവര്‍ https://knowledgemission.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ ഒന്‍പതിന് ചെന്നീര്‍ക്കര ഗവ. ഐടിഐയില്‍ എത്തിച്ചേരണം. ഫോണ്‍: 0468258710, 9495138871, 9447593789.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൂടല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പുതിയ കെട്ടിടം പണിയുന്നതിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തു നില്‍ക്കുന്ന മരങ്ങള്‍ നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 11ന് ഉച്ചക്ക് രണ്ടു വരെ.ഫോണ്‍: 04734 270796.

പെന്‍ഷന്‍ ഇല്ലാത്ത വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും സാമ്പത്തിക സഹായം
പെന്‍ഷന്‍ ഇല്ലാത്ത സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും സാമ്പത്തിക സഹായത്തിന് സൈനികക്ഷേമ ഓഫീസില്‍ ഒക്ടോബര്‍ 31 ന് മുന്‍പായി അപേക്ഷിക്കാം. സര്‍വീസ് രേഖ, തിരിച്ചറിയല്‍ കാര്‍ഡ്്, ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജ് എന്നിവയുടെ പകര്‍പ്പും വരുമാന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍: 0468-2961104.

ഗതാഗത നിയന്ത്രണം
തോന്നല്ലൂര്‍-ആദിക്കാട്ടുകുളങ്ങര റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍കൂടിയുളള ഗതാഗതം ഇന്നു(6) മുതല്‍ മൂന്ന് ദിവസം പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തും. കെ.പി. റോഡില്‍ പത്താംമൈല്‍ ഭാഗത്തുനിന്നും പന്തളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുടശനാട് ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് തണ്ടാനുവിള കുരമ്പാല വഴി പന്തളത്തേക്കും, പന്തളം ഭാഗത്തുനിന്നും പത്താംമൈല്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ എം.സി.റോഡില്‍ കുരമ്പാല-തണ്ടാനുവിള-കുടശനാട് വഴി കെ.പി. റോഡില്‍കൂടി വാഹനഗതാഗതം തിരിച്ച് വിടുമെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കളളുഷാപ്പ് ലേലം
2023-26 വര്‍ഷത്തേക്കുളള കളളുഷാപ്പുകളുടെ ഒന്നാം ഘട്ട വില്‍പ്പനയില്‍ ഏറ്റെടുക്കുവാന്‍ ആളില്ലാതിരുന്ന അടൂര്‍ റേഞ്ചിലെ ഒന്ന്, അഞ്ച്, പത്തനംതിട്ട റേഞ്ചിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് കോന്നി റേഞ്ചിലെ ഒന്ന്, രണ്ട് മല്ലപ്പളളി റേഞ്ചിലെ ഒന്ന്, രണ്ട് തിരുവല്ല റേഞ്ചിലെ ഒന്ന്,രണ്ട്,മൂന്ന്,നാല്,അഞ്ച് എന്നീ 15 ഗ്രൂപ്പ് കളളുഷാപ്പുകളുടെ രണ്ടാംഘട്ട ഓണ്‍ലൈന്‍ വില്‍പ്പന ഒക്ടോബര്‍ 11ന് നടത്തും. രണ്ടാം റൗണ്ട് വില്‍പ്പനയില്‍ ഏറ്റെടുക്കുവാന്‍ താല്‍പര്യമുളളവരും നേരത്തേ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവരുമായവര്‍ അതാത് ഗ്രൂപ്പിന്റെ 50 ശതമാനം റെന്റല്‍/അഡീഷണല്‍ റെന്റല്‍ ഓണ്‍ലൈന്‍ മുഖേന ഒടുക്കുവരുത്തി ആറ്, ഏഴ് എന്നീ തീയതികളിലായി അപേക്ഷകള്‍ etoddy.keralaexcise.gov.in എന്ന യു.ആര്‍.എല്‍ മുഖാന്തിരം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. ഓണ്‍ലൈന്‍ വില്‍പ്പന, താത്ക്കാലിക വിജയിയെ പ്രഖ്യാപിക്കുന്ന നടപടികള്‍ എന്നിവ https://youtube.com/@SouthZoneExcise എന്ന യൂടൂബ് ലിങ്കി ല്‍ കൂടി വീക്ഷിക്കാവുന്നതാണെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. സലിം അറിയിച്ചു.ഫോണ്‍ : 0468 2222873.

നവോദയ വിദ്യാലയ പ്രവേശനത്തിന് ലാറ്ററല്‍ എന്‍ട്രി സെലക്ഷന്‍ ടെസ്റ്റ്
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 വര്‍ഷത്തേക്ക് ഒമ്പത്,11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 2024 ഫെബ്രുവരി 10 ന് ലാറ്ററല്‍ എന്‍ട്രി സെലക്ഷന്‍ ടെസ്റ്റ് നടത്തുന്നു. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒക്ടോബര്‍ 31 നു മുന്‍പായി www.navodaya.gov.in എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കാം. ഫോണ്‍. 04735 265246, 9591196535.

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്
ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് എന്നീ കോഴ്സുകളില്‍ കെല്‍ട്രോണില്‍ സീറ്റൊഴിവ്. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുളള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകണം. ഫോണ്‍ : 9072592412, 9072592416.

അധ്യാപക ഒഴിവ്
കൈപ്പട്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ എച്ച്.എസ് .ടി  ഇംഗ്ലീഷിന് അധ്യാപക ഒഴിവ്. ഒക്ടോബര്‍ ആറിന് രാവിലെ 11 ന് അഭിമുഖം സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 0468 2350548.

 

പൊതു ശുചിത്വ യജ്ഞം
മാലിന്യ മുക്തം നവകേരളം,സ്വഛതാ ഹി സേവാ കാമ്പയിനുകളുടെ ഭാഗമായി ശുചിത്വമിഷന്‍, കെ.എസ്.ഡബ്ല്യു.എം.പി ജില്ലാ ടീം ഉദ്യോഗസ്ഥര്‍ സംയുക്തമായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ പത്തനംതിട്ട നഗരസഭയിലെ 16 വാര്‍ഡിലെ മിനി എം.സി.എഫ് പരിസരം വൃത്തിയാക്കി ചെടികള്‍ നട്ടുപിടിപ്പിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സ് ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മ സേന ശേഖരിക്കുന്ന മാലിന്യത്തിന്റെ പ്രഥമ സൂക്ഷിക്കല്‍ കേന്ദ്രമായ മിനി എം. സി. എഫ് ന്റെ പരിസരം വൃത്തിയാക്കി ഉദ്യാനവല്‍ക്കരണം നടത്തുക എന്നതാണ് യജ്ഞത്തിന്റെ ലക്ഷ്യം.നിലവിലുള്ള മാലിന്യ സംസ്‌കരണ ഉപാധികളുടെ പരിസരം മനോഹരമാക്കുന്നതിലൂടെ മാലിന്യ സംഭരണ ശാലകളോടുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുക എന്നുള്ളതാണ് യജ്ഞത്തിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പരിപാടിയില്‍ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, കെ. എസ്.ഡബ്ലിയു.എം.പി. ഡെപ്യൂട്ടി ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍ ടീം അംഗങ്ങള്‍, കെ. എസ്.ഡബ്ലിയു.എം.പി. ജില്ലാ ടീം അംഗങ്ങള്‍, നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

error: Content is protected !!