Trending Now

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 28/09/2023)

മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ്: അഭിമുഖം 30ന്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. അടുത്ത ഒരു വർഷത്തേയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കുള്ള നിയമനത്തിനായാണ് അഭിമുഖം. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ ആണ് യോഗ്യത. പ്രതിമാസ വേതനം 45,000 രൂപ. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ സെപ്റ്റംബർ 30നു രാവിലെ 11നാണ് അഭിമുഖം.

താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം അപേക്ഷകൾ സെപ്റ്റംബർ 29നു വൈകിട്ട് മൂന്നിനു മുൻപായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് പങ്കെടുക്കാൻ യോഗ്യരായവർക്ക് മെമ്മോ അപേക്ഷകരുടെ ഇ-മെയിലിൽ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

വാക്ക്-ഇൻ-ഇന്റർവ്യൂ

സംസ്ഥാന സഹകരണ യൂണിയൻ കേരളയ്ക്ക് കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന ആർ. പരമേശ്വരൻപിള്ള മെമോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പാൾ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത: ബിരുദാനന്തര ബിരുദവും (55 ശതമാനത്തിൽ കുറയാത്ത മാർക്ക്), 10 വർഷത്തെ അധ്യാപന പരിചയവും പി.എച്ച്.ഡിയും മാനേജ്‌മെന്റ്‌, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസിലുള്ള പി.ജി. അഭികാമ്യം. അംഗീകൃത കോളജുകളിൽ നിന്നും വിരമിച്ച പ്രിൻസിപ്പാൾമാർക്ക് മുൻഗണന.

താൽപര്യമുള്ളവർ ഒക്ടോബർ ആറിനു രാവിലെ 11ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 – 2320420.

ഡ്രൈവർ കം അറ്റൻഡന്റ്

വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ഓഫീസിലേക്ക് ഡ്രൈവർ കം അറ്റൻഡന്റിന്റെ താത്കാലിക പാനൽ തയ്യാറാക്കുന്നു. 18നും 50 വയസിനും ഇടയിൽ പ്രായവും പത്താം ക്ലാസ് പാസ് യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ നാലിനു രാവിലെ 9.30 ന് നന്തൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ബയോഡേറ്റയും പത്താം ക്ലാസ്, ഡ്രൈവിംഗ് ലൈൻസ്, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റ്, പോലീസ് സ്റ്റേഷനിൽ നിന്നും തൊഴിൽ അനുമതി രേഖ എന്നിവയുമായി കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം-3. ഫോൺ: 0471 2311842.

ഇംഗ്ലിഷ് അധ്യാപക ഒഴിവ്

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിന്റെ നിയന്ത്രണത്തിലുള്ള ജി ഐ എഫ് ഡി കണ്ടള എന്ന സ്ഥാപനത്തിൽ ഇംഗ്ലിഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദം, സെറ്റ് / ബിഎഡ് / പിഎച്ച്ഡി (ഹയർ സെക്കന്ററി അധ്യാപക യോഗ്യത) തുടങ്ങിയവയാണ് യോഗ്യത. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ നാലിന് ഉച്ച തിരിഞ്ഞു രണ്ടിനു പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.

സ്പെക്ട്രം-ജോബ് ഫെയർ 29 മുതൽ

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും ജില്ലാ അടിസ്ഥാനത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 10 വരെ എല്ലാ ജില്ലകളിലെയും നോഡൽ ഐ.ടി.ഐയിൽ സ്പെക്ട്രം ജോബ് ഫെയർ എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി തൊഴിലന്വേഷകർ www.knowledgemission.kerala.gov.in/dwms കണക്ട് ആപ്പിൽ രജിസ്റ്റർ ചെയ്യുകയും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലാതല ഫെയറിൽ അപ്ലൈ ചെയ്യുകയും വേണം. തൊഴിൽ മേള നടക്കുന്ന വേദികളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. തൊഴിൽമേളയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ കേരളത്തിലെ എല്ലാ ഗവ. ഐ.ടി.ഐകളിൽ നിന്നും ലഭിക്കും. സംസ്ഥാനതല ഉദ്ഘാടനം 29ന് ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ നടത്തും.

സെപ്റ്റംബർ 29ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐ, എറണാകുളം കളമശേരി ഐ.ടി.ഐ, കണ്ണൂർ ഐ.ടി.ഐ എന്നിവിടങ്ങളിലും, ഒക്ടോബർ 3ന് കോട്ടയം ഏറ്റുമാനൂർ ഐ.ടി.ഐ, കോഴിക്കോട് ഐ.ടി.ഐ എന്നിവിടങ്ങളിലും, 4ന് തിരുവനന്തപുരം ചാക്ക ഐ.ടി.ഐയിലും 5ന് ആലപ്പുഴ ചെങ്ങന്നൂർ ഐ.ടി.ഐ, ഇടുക്കി കട്ടപ്പന ഐ.ടി.ഐ, പാലക്കാട് മലമ്പുഴ ഐ.ടി.ഐ എന്നിവിടങ്ങളിലും 7ന് പത്തനംതിട്ട ചെന്നീർക്കര ഐ.ടി.ഐ, തൃശ്ശൂർ ചാലക്കുടി ഐ.ടി.ഐ, വയനാട് കൽപ്പറ്റ ഐ.ടി.ഐകളിലും, 10ന് മലപ്പുറം അരീക്കോട് ഐ.ടി.ഐ, കാസർഗോഡ് ഐ.ടി.ഐ എന്നിങ്ങനെയാണ് ജോബ് ഫെയർ. കൂടുതൽ വിവരങ്ങൾക്ക്: 9446021761.

ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ പ്രോഗ്രാമിങ് ഓഫീസർ, അസിസ്റ്റന്റ്, ഡി.ടി.പി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡ്രൈവർ, ടെക്നിക്കൽ അറ്റൻഡർ എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യത, ശമ്പള സ്കെയിൽ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. നിയമനം പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷമായിരിക്കും.

താത്പര്യമുള്ളവർ കെ.എസ്.ആർ. 144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ഒക്ടോബർ 10നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകണം.

പവർ ലാൻട്രി ഓപ്പറേറ്റർ ആൻഡ് ഇലക്ട്രീഷ്യൻ നിയമനം

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പവർ ലാൻട്രി ഓപ്പറേറ്റർ ആൻഡ് ഇലക്ട്രീഷ്യൻ തസ്തികയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. എസ്.എസ്.എൽ.സി / തത്തുല്യത, ഐടിഐ ഇലക്ട്രീഷ്യൻ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലൈസൻസി ബോർഡ് വയർമാൻ Competency Certificate, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ നാല്. അപേക്ഷ നൽകേണ്ട സ്ഥലം : ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം.

വാക്ക്-ഇൻ-ഇന്റർവ്യു

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ! ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേയ്ക്ക് വാക്ക് – ഇൻ – ഇന്റർവ്യു നടത്തുന്നു. ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത : MSW/PG in (Psychology/Sociology), 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതിമാസം 16000 രൂപയാണ് വേതനം. സെക്യൂരിറ്റി തസ്തികയിലും ഒരു ഒഴിവുണ്ട്. യോഗ്യത : എസ്.എസ്.എൽ.സി, 23 വയസ്സ് പൂർത്തിയാകണം. പ്രതിമാസം 10000 രൂപയാണ് വേതനം. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്തംബർ 30ന് ഉച്ചയ്ക്ക് 1.00 ന് കണ്ണൂർ, മട്ടന്നൂർ,| ഉരുവച്ചാൽ പ്രവർത്തിക്കുന്ന മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ആഫീസിൽ എത്തിച്ചേരേണ്ടതാണ്. കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമുട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ : 0471 -2348666, ഇ-മെയിൽ : [email protected], വെബ്‌സൈറ്റ് : www.keralasamakhya.org.

ജൂനിയർ റിസർച്ച് ഫെല്ലോ

കേന്ദ്ര സർക്കാർ പദ്ധതിയായ ചിപ്പ് ടു സ്റ്റാർട്ട് അപ്പ് പ്രോജക്ടിലുള്ള ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകൾ നികത്തുന്നതിലേക്കായി സെപ്തംബർ 30 ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂയിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ അന്നേ ദിവസം രാവിലെ 9.30 ന് മുൻപായി കോളജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരത്തു റിപ്പോർട്ട് ചെയ്യണമെന്ന് കോളജ് അധികൃതർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് : www.cet.ac.in.

അഭിമുഖം 29ന്
അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകർ. നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ സെപ്റ്റംബർ 29 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടത്തും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം സ്‌കൂളിൽ കൃത്യസമയത്ത് നേരിട്ട് ഹാജരാകണം. ഫോൺ: 0472 2812686, 9605168843, 9400006460

error: Content is protected !!