Trending Now

അഴിമതിയുടെ സഹകരണ സംഘം :ബാങ്ക് എന്ന് ബോര്‍ഡ് വെക്കാന്‍ അധികാരം ഇല്ല : ആര്‍ ബി ഐ

 

konnivartha.com: പ്രാദേശിക കര്‍ഷകരുടെ കാര്‍ഷിക വിളകളുടെ സംരക്ഷണം ലക്ഷ്യമാക്കി രൂപീകരിച്ച കാര്‍ഷിക സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് പറഞ്ഞു പ്രവര്‍ത്തിക്കുന്നു . കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കിയ സഹകരണ സംഘങ്ങള്‍ എങ്ങനെ ബാങ്ക് ആയി എന്ന് ആര്‍ ബി ഐ പോലും ചോദിക്കുന്നു .

ക്രമ വിരുദ്ധമായി ആരുടെ കയ്യില്‍ നിന്നും പണം വാങ്ങുവാന്‍ സഹകരണ സംഘത്തിനു കഴിയില്ല . സംഘം നിയമാവലിയില്‍ അങ്ങനെ പറഞ്ഞിട്ടില്ല . കോടികണക്കിന് രൂപ പല സര്‍വീസ് സഹകരണ സൊസൈറ്റി ഇടപാടുകള്‍ ഉണ്ട് . ഈ പണം പല വഴിക്കും ബോര്‍ഡ് അധികാരികള്‍ മറിച്ചു . ബിസിനസ് രംഗത്ത് ഇട്ടു . സഹകാരികള്‍ നിക്ഷേപിച്ച തുകയുടെ പലിശ അവര്‍ക്ക് ലഭിക്കുന്നു .അതിനാല്‍ മുതല്‍ ചോദിക്കുന്നില്ല . ഈ മുതല്‍ പല വ്യാജ പേരുകളില്‍ മറിച്ചു . അവിടെ ആണ് കള്ളക്കളികള്‍ നടന്നത് . സഹകരണ സൊസൈറ്റി എന്നാല്‍ ബാങ്ക് അല്ല . കര്‍ഷകരുടെ ചെറുകിട ആവശ്യം നിറവേറ്റാന്‍ ഉള്ള ഇടപാട് സ്ഥലം എന്നാണ് . പതിനായിരം ഇരുപതിനായിരം വരെ പരസ്പര ജാമ്യം നല്‍കി ഉണ്ട് പക്ഷെ ഒന്നും ഇല്ലാതെ ലക്ഷങ്ങളും കോടികളും അടിച്ചു മാറ്റി .

സഹകരണ സൊസൈറ്റി ഉള്ള പണം അധികാര സ്ഥാനത്ത് ഉള്ള ആളുകള്‍ക്ക് ബിസിനസ് ചെയ്യാന്‍ ആണെങ്കില്‍ ഇത്തരം സൊസൈറ്റികളെ ജനം മറക്കുക . കോന്നി ചൈനാ മുക്കിലെ പണ്ട് ഉള്ള സൊസൈറ്റി മുക്കി . അതില്‍ ഉള്ള ലക്ഷങ്ങള്‍ എവിടെ . റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി . അതും മുക്കി . ഷെയര്‍ ഉള്ള ആളുകളുടെ പണം എവിടെ . അന്വേഷണം നടന്നോ . അരുവാപ്പുലം റബര്‍ ബാന്‍ഡ് ഉദ്പാദനം നടത്തിയോ . ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി . പക്ഷെ ആര്‍ക്കും ജോലി ലഭിച്ചില്ല . ഒരു രാത്രിയില്‍ മുതുപേഴുങ്കല്‍ ഉള്ള സ്ഥലത്ത് നിന്നും സൊസൈറ്റിയുടെ പൈപ്പുകള്‍കടത്തി . ഇതൊക്കെ മൂടി വെച്ചു . ആര്‍ സി ബിയിലെ വെട്ടിപ്പ് ആദ്യം മൂടി വെച്ചു .ആര്‍ സി ബി മെഡിക്കല്‍ സ്റ്റോര്‍ അഴിമതി മൂടി . അടിമുടി ഉള്ള ഈ അഴിമതി കൂടി ഇ ഡി പരിധിയില്‍ ആണ് .