Trending Now

നിരവധി തൊഴിലവസരങ്ങള്‍ ( 19/09/2023)

അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി)

ഒഴിവ്

 

            ക്ഷീരവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണൽ ഡെയറി ലാബിന്റെ പ്രവത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. യോഗ്യതഡയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ബി.ടെക്. ഈ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ എം.എസ്.സി കെമിസ്ട്രിക്കാരെയും പരിഗണിക്കും. കുറഞ്ഞത് ആറ് മാസം എൻ.എ.ബി.എൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

 

പ്രതിമാസ വേതനം 17,500 രൂപ.  പ്രായം 21നും 35നും ഇടയിൽ. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ 29ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പൽ, ക്ഷീരപരിശീലന കേന്ദ്രം, ക്ഷീരവികസനവകുപ്പ്, ആലത്തൂർ, പാലക്കാട് 678541 (ഫോൺ-9544554288) എന്ന വിലാസത്തിൽ സമർപ്പിക്കണം.

 

കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് 12ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. ഇന്റർവ്യൂ ഒക്ടോബർ നാലിന് രാവിലെ 11ന് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ നടക്കും. അപേക്ഷയിൽ ഫോൺ നമ്പർ വ്യക്തമായി എഴുതിയിരിക്കണം. ഇന്റർവ്യൂ സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ് തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ സമർപ്പിക്കണം.

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

          തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിനു കീഴിലുള്ള GIFD തേമ്പാമുട്ടം സെന്ററിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26 രാവിലെ 10ന് വനിതാ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0471 2491682.

നിഷ്-ൽ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്വിവിധ പ്രോജക്ടുകളിലെ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് കോർഡിനേറ്റർപ്രോഗ്രാം കോർഡി‌നേറ്റർ (ഒക്കുപേഷണൽ തെറാപ്പി)സീനിയർ ലീഗൽ അസോസിയേറ്റ് (ടെക്‌നിക്കൽ)ടെക്‌നിക്കൽ അസിസ്റ്റന്റ്സോഷ്യൽ വർക്കർക്ലർക്ക്  കം അക്കൗണ്ടന്റ്  എന്നീ തസ്തികകളിലേയ്ക്കാണ് നിയമനം. സെപ്റ്റംബർ 28 ആണ് അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക്:  http://nish.ac.in/others/career

കേരള പബ്ലിക് എന്റർപ്രൈസസ്

(സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡിൽ

ഒഴിവുകൾ

കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് മാനേജർ (ടെക്നിക്കൽ) / സിസ്റ്റം അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിൽ അന്യത്ര സേവന / കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ kpesrb.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്

        തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സർക്കാരിതര ഫണ്ടിൽ നിന്നു വേതനം നൽകുന്ന സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് (IQAC ഓഫീസ്താക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് ദിവസ വേതന നിരക്കിൽ (കാരാറടിസ്ഥാനത്തിൽജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

        ഇക്കണോമിക്സ്/കൊമേഴ്സ്/ഗണിതം/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതിലെങ്കിലും അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. സ്പ്രെഡ് ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന.

        താത്പര്യമുള്ളവർ www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ മാതൃക ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 21ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽകോളജ് ഓഫ് എൻജിനിയറിങ്ട്രിവാൻഡ്രംതിരുവനന്തപുരം– 16 എന്ന വിലാസത്തിൽ അപേക്ഷിക്കണംയോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി എഴുത്ത് പരീക്ഷയും വൈദഗ്ധ്യ, അഭിമുഖ പരീക്ഷകളും നടത്തും.

റൂസയിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള റൂസ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറായി ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സ്റ്റാറ്റിസ്റ്റിക്സ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സ്റ്റാറ്റിസ്റ്റിക്കൽ ആപ്ലിക്കേഷൻ പരിജ്ഞാനം ആവശ്യമാണ്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷിക്കണം. അപേക്ഷകൾ റൂസ സംസ്ഥാന പദ്ധതി ഓഫീസിൽ 30ന് വൈകീട്ട് 5നകം ലഭിക്കണം. വിലാസംകോഓർഡിനേറ്റർറൂസ സംസ്ഥാന കാര്യാലയംഗവസംസ്കൃത കോളജ് ക്യാമ്പസ്പാളയംയൂണിവേഴ്സിറ്റി പി.., തിരുവനന്തപുരം – 695 034. ഇ-മെയിൽ[email protected]ഫോൺ: 0471-2303036.

കാത്ത് ലാബ് ടെക്നിഷ്യൻ ഒഴിവ്

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലികാടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. പ്ലസ്ടു സയൻസ്അംഗീകൃത സർവകലാശാലയിൽനിന്നു കാർഡിയോ വാസ്‌കുലാർ ടെക്നോളജിയിൽ ബിരുദം/ കാർഡിയോ വാസ്‌കുലാർ ടെക്നോളജിയിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും എന്നിവയാണു യോഗ്യതകൾ. വേതനം 17,000 രൂപ. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി സെപ്റ്റംബർ 23നു രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ

              പട്ടികജാതി വികസന വകുപ്പിന്റെ അധീനതിയിലുള്ള ദക്ഷിണമേഖലാ ട്രെയിനിങ് ഇൻസ്‌പെക്ടറുടെ നിയന്ത്രണത്തിൽ   തിരുവനന്തപുരംകൊല്ലം

പത്തനംതിട്ടആലപ്പുഴകോട്ടയംഎറണാകുളം ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന ഐ.ടി.ഐ കളിലേക്ക് നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബി.ബി.എ/എം.ബി.എ/ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി (ഇംഗ്ലീഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവുംപ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാന യോഗ്യതയും ഉണ്ടായിരിക്കണം. നിയമനത്തിനായുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 28 നു രാവിലെ 11 നു തിരുവനന്തപുരംവെള്ളയമ്പലംഅയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖലാ ട്രെയിനിങ് ഇൻസ്‌പെക്ടർ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ ബയോഡേറ്റസർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും സഹിതം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2316680.

അപേക്ഷ ക്ഷണിച്ചു

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിൽ സാനിട്ടേഷൻ വർക്കർ, പ്ലംബർ കം ഇലക്ട്രീഷൻ ജോലികളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം. സാനിട്ടേഷൻ വർക്കറിന് ഏഴാം ക്ലാസ് പാസായിരിക്കണം. പ്ലംബർ കം ഇലക്ട്രീഷന് പി.എസ്.സി നിർദേശിച്ചിട്ടുള്ള യോഗ്യത വേണം. അപേക്ഷകൾ 26ന് വൈകിട്ട് 5നകം ചീഫ് മെഡിക്കൽ ഓഫീസർ, ഗവ. ജില്ലാ ആയുർവേദ ആശുപത്രി, വർക്കല എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0470-2605363.

കമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനം

        ഐ.എച്ച്.ആർ.ഡി.യുടെ  സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് യൂണിറ്റിന് (SDU) പ്രതിമാസം 16800 രൂപ (പതിനാറായിരത്തി എണ്ണൂറ് രൂപ) ഏകീകൃത വേതനം അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക്  രണ്ട് കമ്പ്യൂട്ടർ പ്രോഗ്രാമറുടെ സേവനം ആവശ്യമുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക്/എംസിഎ/എംഎസ്സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ് അടിസ്ഥാന യോഗ്യത.  ഡൊമെയ്ൻ എക്സ്പർട്ട് (പിഎച്ച്പി/ മൈഎസ്‌ക്യുഎൽ/ പൈത്തൺ)കണ്ടന്റ് മാനേജ്മെന്റ് ഫ്രെയിംവർക്ക് (ജൂംല/വേഡ് പ്രസ്/ ദ്രുപാൽ തുടങ്ങിയവ) എന്നിവയിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അനിവാര്യം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റയും  അനുബന്ധ രേഖകളും  സെപ്റ്റംബർ 21ന്  മുൻപ്  [email protected]എന്ന ഇ-മെയിലിൽ  വിലാസത്തിൽ അയക്കണം.

കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്

ടെക്നിഷ്യൻ

            നിയമസഭാ സെക്രട്ടേറിയറ്റിലെ വിവരസാങ്കേതികവിദ്യാ വിഭാഗത്തിലേക്ക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ടെക്നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ www.niyamasabha.org മുഖേന ഓൺലൈനായി അപേക്ഷിക്കണംഓൺലൈൻ അല്ലാതെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലഅപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 21. വിശദവിവരങ്ങൾ നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.

error: Content is protected !!