Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 15/09/2023)

ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
2022 വര്‍ഷത്തെ ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി (കൃഷി ഒഴികെയുളള ജൈവ വൈവിധ്യ രംഗം), മികച്ച സംരക്ഷക കര്‍ഷകന്‍/കര്‍ഷക, മികച്ച സംരക്ഷക കര്‍ഷകന്‍ (മൃഗം/പക്ഷി), ജൈവ വൈവിധ്യ പത്ര പ്രവര്‍ത്തകന്‍ (അച്ചടി മാധ്യമം), ജൈവ വൈവിധ്യ പത്ര പ്രവര്‍ത്തകന്‍ (ദൃശ്യ, ശ്രവ്യ മാധ്യമം), മികച്ച കാവ് സംരക്ഷണ പുരസ്‌കാരം (വ്യക്തി/ട്രസ്റ്റ്),  മികച്ച ജൈവ വൈവിധ്യ പരിപാലന സമിതി , ജൈവ വൈവിധ്യ സ്‌കൂള്‍, ജൈവ വൈവിധ്യ കോളജ്, ജൈവ വൈവിധ്യ സംരക്ഷണ സ്ഥാപനം (സര്‍ക്കാര്‍, സഹകരണ, പൊതുമേഖല), ജൈവ വൈവിധ്യ സംരക്ഷണ സ്ഥാപനം(സ്വകാര്യ മേഖല) എന്നീ മേഖലകളില്‍  പുരസ്‌കാരങ്ങള്‍ നല്‍കുന്നു. അപേക്ഷകള്‍ / നാമനിര്‍ദ്ദേശങ്ങള്‍ തപാല്‍ വഴി അയക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. വിലാസം : മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് , കൈലാസം, റ്റി.സി 24/3219,നം.43, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം, 695 003. ഫോണ്‍ : 0471 2724740. വെബ്സൈറ്റ് : www.keralabiodiversity.org.

ബയോബിന്‍-രണ്ടാം ഘട്ട വിതരണ ഉദ്ഘാടനം നടന്നു
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി  2023-24  വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കിയ ബയോബിന്‍പദ്ധതിയുടെ  രണ്ടാം ഘട്ട വിതരണ ഉദ്ഘാടനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് നിര്‍വഹിച്ചു.മൂന്നാം ഘട്ട ബയോബിന്‍ വിതരണത്തിനായി ജില്ലാ പഞ്ചായത്ത് 750000 രൂപ വകയിരുത്തി പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്ന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജോ പി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ  യോഗത്തില്‍ വൈസ് പ്രസിഡന്റ് മിനി സുരേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമിത ഉദയകുമാര്‍,ശുചിത്വ സമിതി കണ്‍വീനറും മെമ്പറുമായ ബിജിലി പി ഈശോ, മേരിക്കുട്ടി, സാലി ഫിലിപ്പ്, ഗീതു മുരളി എന്നിവര്‍ പങ്കെടുത്തു.


അപേക്ഷ ക്ഷണിച്ചു

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒരുതാല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 19 ന് രാവിലെ 11ന്  നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തിലുള്ള എം.എ ബിരുദവും (55% മാര്‍ക്കോടെ പാസ്സ് ആയിരിക്കണം), നെറ്റുമാണ് യോഗ്യത.ഫോണ്‍ :0469 2650228

ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (കീഡ് ) ഏഴു ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ നാലു മുതല്‍ 11 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം.നിലവില്‍ സംരംഭം തുടങ്ങി അഞ്ചു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കോഴ്‌സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 4130 രൂപയാണ് ഏഴു ദിവസത്തെ പരിശീലന ഫീസ്. ഫോണ്‍:0484 2532890,2550322,9605542061 വെബ്‌സൈറ്റ്:www.kied.info


അദാലത്ത് സംഘടിപ്പിക്കും

ഫിഷറീസ് ഇ-ഗ്രാന്റുമായി ബന്ധപ്പെട്ട അദാലത്ത് സെപ്റ്റംബര്‍ 28ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നടക്കും. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടും തുക ലഭിക്കാത്തവരും ഇതുവരെ ക്ലെയിം അയയ്ക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ സഹിതം അദാലത്തില്‍ പങ്കെടുക്കണമെന്ന് പത്തനംതിട്ട ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.


പട്ടികജാതി വിഭാഗങ്ങള്‍ക്ക്  പുതിയ അക്ഷയകേന്ദ്രത്തിന്  അപേക്ഷിക്കാം

ജില്ലയില്‍ പട്ടിക ജാതി വിഭാഗങ്ങള്‍ക്കായി സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ള  കോഴഞ്ചേരി പഞ്ചായത്തിലെ ഒഴിവുള്ള തെക്കേമല ലൊക്കേഷനില്‍ അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.സാമൂഹ്യ പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുളള പ്ലസ്ടു /പ്രീ ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 18 മുതല്‍ 50 വയസ് വരെ  പ്രായമുള്ള പട്ടിക ജാതി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക്  അപേക്ഷിക്കാം. http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്കിലൂടെയും akshaya.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും  16 മുതല്‍ 30  വരെ അപേക്ഷിക്കാം. ഓണ്‍ലൈനിലൂടെ ഡയറക്ടര്‍ അക്ഷയ, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡിഡി സഹിതം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ടും ഡിഡിയും ഒക്ടോബര്‍ 7 ന് വൈകിട്ട് അഞ്ചിനകം പത്തനംതിട്ട ഹെലന്‍ പാര്‍ക്കില്‍  പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ ജില്ലാ പ്രൊജക്ട് മാനേജര്‍, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്,ഹെലന്‍ പാര്‍ക്ക്, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322706.

മീഡിയ അക്കാദമിയില്‍ സ്പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട’് അഡ്മിഷന്‍ 19 ന്  നടക്കും. 34,500 രൂപയാണ് കോഴ്സ് ഫീസ്.  പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധി 30 വയസ്. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300രൂപ, എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 150 രൂപ. ഫോണ്‍: 0484-2422275, 9447607073. വെബ്സൈറ്റ്:www.keralamediaacademy.org.

ജില്ലാ പഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതികളുടെ ധനസഹായ വിതരണ ഉദ്ഘാടനം

പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിലൂടെ നടപ്പാക്കുന്ന പട്ടികജാതി കുട്ടികള്‍ക്ക് പഠനമുറി,  പട്ടികജാതി വിഭാഗത്തിലെ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്കുള്ള  അപ്രന്റിസ്ഷിപ് ട്രെയിനിംഗ്  എന്നീ പദ്ധതികളുടെ ധനസഹായ  വിതരണം സെപ്റ്റംബര്‍ 18ന് ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ് ദിലീപ് തുടങ്ങിയവര്‍ പങ്കെടുക്കും.

 

പേങ്ങാട്ട് കടവ് പാലം അപ്രോച്ച് റോഡ് നിര്‍മാണം; ഹിയറിംഗ് 20 ന്
പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്കില്‍ വടശേരിക്കര വില്ലേജില്‍ ബ്ലോക്ക് 32 സര്‍വെ നമ്പര്‍ 83/11, 83/111 ഭൂമി പേങ്ങാട്ട് കടവ് പാലം അപ്രോച്ച് റോഡ് നിര്‍മാണത്തിന്  ഏറ്റെടുത്തേക്കാമെന്നതിനാല്‍  പുനരധിവാസ അവകാശ ആക്ട് 2013 പ്രകാരം  വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഭൂമിയില്‍ താത്പര്യമുളള വ്യക്തികള്‍ അഡ്മിനിസ്ട്രേറ്റര്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) മുമ്പാകെ സെപ്റ്റംബര്‍ 20 ന് രാവിലെ 11.30 ന് പൊതുവിചാരണയ്ക്ക് ഹാജരാകണം.

 

ഗ്രാമീണ റോഡുകളുടെ നവീകരണത്തിന്  ഗവണ്‍മെന്റ് ഏറെ പ്രാമുഖ്യം നല്‍കുന്നു :- ഡെപ്യൂട്ടി സ്പീക്കര്‍

പൊങ്ങലടി അംബികാഭവനം പടി- വല്യയ്യത്ത് കനാല്‍ റോഡ് നാടിന് സമര്‍പ്പിച്ചു

ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് ഗവണ്‍മെന്റ് ഏറെ പ്രാമുഖ്യം നല്‍കുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എംഎല്‍എ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പൊങ്ങലടി വാര്‍ഡിലെ അബികാഭവനം പടി -വല്ല്യയ്യത്ത് കനാല്‍ റോഡിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി എം മധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രിയ ജ്യോതികുമാര്‍ ,രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!