
konnivartha.com: ആത്മഹത്യകൾ കൂടിവരുന്ന സാഹചര്യത്തിൽ പ്രതിരോധ ഹെൽപ് ലൈനുമായി കോന്നി ബിലീവേഴ്‌സ് മെഡിക്കൽ സെന്റർ .ആത്മഹത്യ പ്രതിരോധ ഹെൽപ് ലൈൻ നമ്പർ ഉദ്ഘാടനം അഡ്വകെ യു ജനീഷ് കുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു .24 മണിക്കൂറും ഹെൽപ്‌ലൈൻ പ്രവർത്തന സജ്ജമായിരിക്കുമെന്ന് അധിക്യതർ പറഞ്ഞു.
ആത്മഹത്യാ പ്രവണതയുള്ളവർക്ക് 9605247365 എന്ന ഫോൺനമ്പരിൽ വിളിച്ച് സഹായം ആവശ്യപ്പെടാം.വിഷമവും പരാതിയും കേൾക്കാനും അന്വേഷിക്കുവാനും കൗൺസിലർമാരുടെ വിദഗ്ദ്ധ സേവനം ഇവിടെ ലഭ്യമാണ്.സൈക്യാട്രിസ്റ്റുമാരും, സൈക്കോളജിസ്റ്റുമാരും സോഷ്യൽവർക്കർമാരും അടക്കം വിപുലമായ ടീം കോന്നി ബിലീവേഴ്‌സ് ആശുപത്രിയിൽ പ്രവൃത്തിക്കുന്നുണ്ട്.എല്ലാദിവസവും ഒപി സൗകര്യം ലഭ്യമാണ്.വാർത്താ സമ്മേളനത്തിൽ ഡോ.സിജോ അലക്‌സ് , ഡോ ഡോൺ ജോൺ ഡാനിയേൽ ,ഡോ ജീനാ ജോസഫ് ,ബെസിലി ഈപ്പൻ, ജോമി ജോസ് എന്നിവർ പങ്കെടുത്തു