പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 08/09/2023)

തിരുവല്ലയിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് 80.5 ലക്ഷം രൂപ അനുവദിച്ചു : അഡ്വ. മാത്യു ടി തോമസ് എംഎല്‍എ

തിരുവല്ല നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് 80.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി മാത്യു ടി തോമസ് എംഎല്‍എ അറിയിച്ചു. 2023-24 വര്‍ഷത്തെ ഫ്‌ലഡ് റിലീഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.
ആനിക്കാട് പഞ്ചായത്തിലെ ഹനുമാന്‍കുന്ന് വെള്ളരിങ്ങാട്ടുപാടി റോഡ് 10 ലക്ഷം രൂപ, കല്ലുപ്പാറ പഞ്ചായത്തിലെ ചിറയില്‍ പടി നാല്‍പ്പനാല്‍ പടി റോഡ്  10 ലക്ഷം രൂപ, പെരിങ്ങര പഞ്ചായത്തിലെ തൊണ്ടുപറമ്പില്‍പടി കണ്ടച്ചാടത്ത് പടി റോഡ്  10 ലക്ഷം രൂപ, കടപ്ര പഞ്ചായത്തിലെ കോച്ചേരിപ്പടി  തുരുത്തായില്‍ പടി റോഡ് ആറ് ലക്ഷം രൂപ , പുറമറ്റം പഞ്ചായത്തിലെ താഴത്തേതില്‍ പടി അടങ്ങപുറത്ത് പടി റോഡ് 10 ലക്ഷം രൂപ, തിരുവല്ല നഗരസഭയിലെ മാമൂട്ടില്‍ പടി തേട്ടാണിശ്ശേരി കടവ് റോഡ് 10 ലക്ഷം രൂപ,  നിരണം പഞ്ചായത്തിലെ  കാക്കനാട്ടുകുഴി പാലം തോട്ടുമട കിഴക്കുവശം റോഡ് എട്ട് ലക്ഷം രൂപ, കുന്നന്താനം പഞ്ചായത്തിലെ ചിലമ്പത്തുപടി പേഴത്തോലിക്കല്‍  റോഡ് 10 ലക്ഷം രൂപ, നെടുമ്പ്രം പഞ്ചായത്തിലെ അഭിലാഷ് പടി ആറ്റൂര്‍ക്കാട്ടില്‍ പടി റോഡിന് 6.5 ലക്ഷം രൂപ, എന്നീ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഡ്രൈവിംഗ് മേഖലയില്‍ വൈദഗ്ധ്യ പരിശീലനം നല്‍കുന്നതിനായി താല്‍പര്യമുള്ള ഏജന്‍സികളില്‍ (ഫോര്‍ വീലര്‍ /ത്രീ വീലര്‍) നിന്നും മല്‍സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്തംബര്‍ 16 ന് പകല്‍ മൂന്നിനു മുന്‍പായി പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2221807.


വോട്ടര്‍പട്ടിക പുതുക്കല്‍ 2023

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് -വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും  ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനുമുളള അപേക്ഷ, വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനെതിരെയുളള ആക്ഷേപം, ഒരു വാര്‍ഡില്‍ നിന്നോ പോളിംഗ് സ്റ്റേഷനില്‍ നിന്നോ മാറ്റം വരുത്തുന്നതിനുളള അപേക്ഷ എന്നിവ  വെബ്സൈറ്റ് മുഖാന്തിരം സെപ്തംബര്‍ 23 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

2023 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാം.അപേക്ഷകന്റെ ഫോട്ടോ അപ്ലോഡ് ചെയ്യണം. ആക്ഷേപങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍  ചെയ്ത അപേക്ഷാ ഫോം പ്രിന്റ് എടുത്ത് അവയുടെ പകര്‍പ്പില്‍ അപേക്ഷകന്‍ ഒപ്പിട്ട് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. അക്ഷയ കേന്ദ്രങ്ങള്‍, അംഗീകൃത ജനസേവന കേന്ദ്രങ്ങള്‍ എന്നിവ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫോണ്‍ : 0468 2214387.

എംബിഎ സ്പോട്ട് അഡ്മിഷന്‍
നാക് എപ്ലസ് പ്ലസ്  അംഗീകാരമുള്ള കേരള യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എംബിഎ വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (യുഐഎം) അടൂര്‍ സെന്ററില്‍ ഒഴിവുള്ള എംബിഎ  സീറ്റുകളിലേക്ക്  സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം 50ശതമാനം മാര്‍ക്കോടുകൂടി പാസായ ജനറല്‍ വിഭാഗത്തിനും, 48ശതമാനം മാര്‍ക്കോടുകൂടി പാസായ ഒബിസി വിഭാഗത്തിനും, പാസ്മാര്‍ക്ക് നേടിയ എസ്സി /എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും എംബിഎ അഡ്മിഷന്‍ നേടാം. എന്‍ട്രന്‍സ് പരീക്ഷകള്‍    പാസാകാത്തവര്‍ക്കും അപേക്ഷിക്കാം.അഡ്മിഷന്‍ നേടുന്നതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  സെപ്തംബര്‍  12,13,14 തീയതികളില്‍ യുഐഎം അടൂര്‍ സെന്ററില്‍  ഹാജരാകണം.ഫോണ്‍ – 9746998700,  9946514088, 9400300217, 7560992525.

പരിശീലനം സംഘടിപ്പിക്കുന്നു
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴി വളര്‍ത്തലിലെ തീറ്റ ചിലവ് കുറയ്ക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍  എന്ന വിഷയത്തില്‍ പരിശീലനം  സംഘടിപ്പിക്കുന്നു.  സെപതംബര്‍ 13ന്  തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം.  പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവര്‍ സെപ്തംബര്‍ 11ന്  വൈകുന്നേരം മൂന്നിന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.


ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഫിസിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍തസ്തികയിലെ ഒരുതാല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  സെപ്തംബര്‍
12 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക്  അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തിലുള്ള എം.എസ്.സി ബിരുദവും (55ശതമാനം മാര്‍ക്കോടെ പാസ് ആയിരിക്കണം) നെറ്റുമാണ് യോഗ്യത.

ക്ലിന്റ് സ്മാരക ബാലചിത്ര മല്‍സരം  സെപ്തംബര്‍ 16ന്
സംസ്ഥാന ശിശുക്ഷേമസമിതി  സംഘടിപ്പിക്കുന്ന സംസ്ഥാന ബാലചിത്രരചനാ മല്‍സരത്തിന്റെ ഭാഗമായുള്ള പത്തനംതിട്ട ജില്ലാതല മല്‍സരം ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 16ന്  രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കണ്ടന്ററി സ്‌കൂളില്‍ നടക്കും .രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.ജനറല്‍ ഗ്രൂപ്പില്‍ പച്ച ( 5 – 8 ) , വെള്ള ( 9 – 12 ) , നീല ( 13 – 16 ) പ്രത്യേക ശേഷി വിഭാഗത്തില്‍  മഞ്ഞ ( 5 – 10 ) , ചുവപ്പ് ( 11 – 18 ) എന്നി അഞ്ച്‌വിഭാഗങ്ങളിലായി  മല്‍സരം നടക്കും.പ്രത്യേക ശേഷി വിഭാഗത്തിനുള്ള മഞ്ഞ , ചുവപ്പ് ഗ്രൂപ്പില്‍ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ , കാഴ്ച വൈകല്യമുള്ളവര്‍ ,സംസാരവും കേള്‍വിക്കുറവും നേരിടുന്നവര്‍ എന്നിങ്ങനെ നാല് ഉപഗ്രൂപ്പുകളായ് തിരിച്ചാണ് മല്‍സരം .
ഒരു സ്‌കൂളില്‍ നിന്നും എത്ര കുട്ടികള്‍ക്ക് വേണമെങ്കിലും മല്‍സരങ്ങളില്‍ പങ്കെടുക്കാം.

ജില്ലയിലെ ഓരോ വിഭാഗത്തിലുമുള്ള ആദ്യ അഞ്ച് സ്ഥാനക്കാരുടെ ചിത്രരചനകള്‍ സംസ്ഥാന തല മല്‍സരത്തിനായി അയച്ച് കൊടുക്കും .ഇതില്‍ നിന്ന് സംസ്ഥാന തല വിജയികളെ  തെരഞ്ഞെടുക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ജില്ല ശിശുക്ഷേമ സമിതി സമ്മാനം നല്‍കും. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ അധികൃതരുടെ സാക്ഷിപത്രവും ,പ്രത്യേക ശേഷി വിഭാഗത്തിലുള്ളവര്‍ വൈകല്യ സര്‍ട്ടിഫിക്കറ്റുകളും സഹിതം മല്‍സരസ്ഥലത്ത് എത്തിച്ചേരണമെന്ന് ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു. ഫോണ്‍ : 9645374919,9447103667, 8547716844 ,81570 94544

താലൂക്ക് വികസന സമിതി യോഗം 11 ന്
സെപ്തംബര്‍ നാലിന് കൂടാനിരുന്ന കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം സെപ്തംബര്‍  11 ന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ട്രേഡ്സ്മാന്‍ (ഫിറ്റിംഗ്),ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്),ട്രേഡ്സ്മാന്‍ (ടര്‍ണിംഗ്) എന്നീ തസ്തികകളിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  സെപ്തംബര്‍ 12ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.ബന്ധപ്പെട്ട ട്രേഡിലുള്ളഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത ഇവയിലേതെങ്കിലും ആണ് ട്രേഡ്സ്മാന്‍ തസ്തികയുടെ യോഗ്യത.

അപേക്ഷ  ക്ഷണിച്ചു
സ്‌കോള്‍ കേരള മുഖേന ഹയര്‍ സെക്കന്‍ഡറിതല കോഴ്സുകളില്‍ 2023-25 ബാച്ചിലേക്ക് ഓപ്പണ്‍, റഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍ വിഭാഗങ്ങളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ  വിദ്യാര്‍ഥികളില്‍ നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുളള അപേക്ഷകള്‍ യഥാസമയം സമര്‍പ്പിക്കാത്തവര്‍ സെപ്റ്റംബര്‍ 13 ന് അകം  സ്‌കോള്‍ കേരള സംസ്ഥാന ഓഫീസില്‍ എത്തിക്കക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
error: Content is protected !!