
സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1987 ബാച്ച് കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് അരുണ്‍കുമാര്‍ സിന്‍ഹ.പ്രധാനമന്ത്രിയുടേയും മുന്‍പ്രധാനമന്ത്രിമാരുടേയും സുരക്ഷാ ചുമതലയായിരുന്നു അദ്ദേഹത്തിന്.
2016- മുതല്‍ എസ്.പി.ജി. ഡയറക്ടറായ അദ്ദേഹത്തിന്റെ കാലാവധി വിരമിച്ചശേഷവും നീട്ടിനല്‍കിയിരുന്നു..അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എ.ഡി.ജി.പി. പദവിയില്‍ ഇരിക്കവെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ എസ്.പി.ജി. ഡയറക്ടറായി നിയമിച്ചത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍, ദക്ഷിണമേഖല ഐ.ജി, കൊച്ചി കമ്മിഷണര്‍, വയനാട്, മലപ്പുറം എസ്.പി, ഇന്റലിജന്‍സ് ഡി.ഐ.ജി, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി, അഡ്മിനിസ്‌ട്രേഷന്‍സ് ഐ.ജി. തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.