ഇ-ലേലം : എഫ് സി ഐ കേരളം ഉൾപ്പെടെയുള്ള ദക്ഷിണ മേഖലയ്ക്ക് ലഭ്യമാക്കിയത് ഏകദേശം 6 ലക്ഷം  മെട്രിക് ടൺ ഭക്ഷ്യധാന്യം

 

konnivartha.com: പൊതു വിപണിയിൽ അരി, ​ഗോതമ്പ് എന്നിവയുടെ വില വർധന നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി കേരളം ഉൾ‍പ്പെടെയുള്ള ദക്ഷിണ മേഖലയ്ക്ക് ഇ – ലേലം വഴി എഫ് സി ഐ ലഭ്യമാക്കിയത് ഏകദേശം 6 ലക്ഷം  മെട്രിക് ടൺ ഭക്ഷ്യധാന്യം.

ഈ ലേലം വഴി പൊതു വിപണിയിൽ 2,29,909 മെട്രിക് ടൺ ​ഗോതമ്പും  3,68,460 മെട്രിക് ടൺ അരിയുമാണ് എഫ്സി ഐ എത്തിച്ചത്. ഇതിൽ 82,960  മെട്രിക് ടൺ ​ഗോതമ്പും 1,080 മെട്രിക് ടൺ അരിയും വിറ്റഴിച്ചു.  അരി, ​ഗോതമ്പ് തുടങ്ങിയവ ​​ഗവൺ​മെന്റ് നിശ്ചയിച്ച വിലയ്ക്ക് ഇ- ലേലത്തിലൂടെ വാങ്ങാൻ കേന്ദ്ര ഉപഭോക്തൃ കാര്യ – ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം ആവിഷ്കരിച്ച ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം – ഡൊമസ്റ്റിക് (ഒഎംഎസ് എസ്) ലൂടെ അവസരം ലഭിക്കുന്നു. ​ഗോതമ്പിന് ക്വന്റലിന് 2,150 രൂപയും സാധാരണ അരിക്ക് ക്വിന്റലിന് 2,900 രൂപയും പുഴുക്കലരിക്ക് ക്വിന്റലിന് 2,973 രൂപയുമാണ് ഇ-ലേലത്തിൽ നിശ്ചയിച്ചിരിക്കുന്ന വില.

ഇ ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ https://www.valuejunction.in/fci/ സന്ദർശിക്കുക.

E-auction: FCI makes available 6 lakh MT of food grains for Southern Zone including Kerala

Food Corporation of India (FCI) has made available almost 6 lakh metric tons of food grains via e-auction for the Southern Zone, which includes Kerala. This initiative is part of FCI’s efforts to control the rising prices of rice and wheat in public markets. Through this e-auction, FCI has supplied 229,909 metric tons of wheat and 368,460 metric tons of rice to the public market. Of this, 82,960 metric tons of wheat and 1,080 metric tons of rice have been sold. The Open Market Sale Scheme – Domestic (OMSS) was launched by the Ministry of Consumer Affairs, Food and Public Distribution to offer the public an opportunity to purchase rice, wheat, and other food grains at government-fixed prices through e-auction. The prices set in the e-auction are Rs 2,150 per quintal for wheat, Rs 2,900 per quintal for regular rice, and Rs 2,973 per quintal for fortified rice, available in both boiled and raw varieties. Interested buyers can visit https://www.valuejunction.in/fci/ .

error: Content is protected !!