Trending Now

ആറന്മുള ഉത്രട്ടാതി ജലോത്സവം; ഇടശ്ശേരിമല, ഇടക്കുളം ജേതാക്കൾ

 

ആറന്മുള ഉത്രട്ടാതി ജലമേളയിൽ ഇടശ്ശേരിമല, ഇടക്കുളം പള്ളിയോടങ്ങള്‍ ജേതാക്കളായി ഇടശ്ശേരിമല എ ബാച്ചിൽ നിന്നും, ഇടക്കുളം ബി ബാച്ചിൽ നിന്നുമാണ് ജേതാക്കള്‍ക്കുള്ള മന്നം ട്രോഫി സ്വന്തമാക്കിയത്. ആവേശം നിറഞ്ഞ മത്സരത്തിനിടെ പള്ളിയോടങ്ങൾ മറിഞ്ഞത് ആശങ്ക ഉയർത്തി. എ ബാച്ചില്‍ ഇടപ്പാവൂർ പേരൂർ പള്ളിയോടവും ബി ബാച്ചില്‍ ഇടപ്പാവൂർ പള്ളിയോടവും രണ്ടാം സ്ഥാനം നേടി.

സെമി ഫൈനലിന് മുൻപ് സ്റ്റാർട്ടിംഗ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലും പള്ളിയോടങ്ങൾ മറിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കി. സെമി ഫൈനലിനിടെ വന്മഴി പള്ളിയോടം മറിഞ്ഞ് 4 പേരെ കാണാതായിരുന്നു. തുഴക്കാരെ പെട്ടെന്ന് രക്ഷപ്പെടുത്തിയെങ്കിലും കൂട്ടത്തില്‍ ഒരാൾക്ക് പരുക്കേറ്റു. വള്ളങ്ങൾ ഓരോന്നായി മറിഞ്ഞത് മത്സരാവേശത്തിനെ ബാധിച്ചെങ്കിലും, ആളപായമില്ലാത്തത് ജലമേള കാണാനെത്തിയവർക്കും സംഘാടകർക്കും ഏറെ ആശ്വാസം നൽകി.

error: Content is protected !!