
konnivartha.com: വനാശ്രയ സമൂഹത്തിൽ സാമൂഹീകരണത്തിന്റെ നല്ല പാഠം രചിച്ച് റാന്നി ബി.ആർ.സി. മാതൃകയായി . പ്ലാപ്പള്ളി ആദിവാസി ഊരിലാണ് ഓണക്കളികളും ഓണപ്പാട്ടുകളുമായി ബി.ആർ.സി. അംഗങ്ങൾ എത്തിയത്.
ആഘോഷ പരിപാടി പെരുന്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മഞ്ജു പ്രമോദ് അധ്യക്ഷത വഹിച്ചു. അധ്യാപകനായ ബിനു.കെ. സാം, ബി.പി.സി. ഷാജി.എ. സലാം, സീമ എസ്.പിള്ള, റിയാമോൾ റോയ്, അങ്കണവാടി അധ്യാപിക കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു.