Trending Now

മുന്നില്‍ വലിയ ഗര്‍ത്തം: റോവറിന്‍റെ സഞ്ചാരപാത മാറ്റി

 

The Rover was commanded to retrace the path It’s now safely heading on a new path

ചന്ദ്രയാന്‍-3 പേടകത്തിലെ വിക്രം ലാന്‍ഡറില്‍നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറിന്റെ സഞ്ചാരപാതയില്‍ വലിയ ഗര്‍ത്തം കണ്ടെത്തി.റോവറിന്‍റെ സഞ്ചാരപാത ഐ എസ് ആര്‍ ഒ മാറ്റി. റോവറിലെ നാവിഗേഷന്‍ ക്യാമറ വഴിയാണ് ചിത്രങ്ങള്‍ ലഭിച്ചത്.

മൂന്നു മീറ്റര്‍ അകലെയാണ് ഗര്‍ത്തം കണ്ടെത്തിയത്. നാലുമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തമാണിതെന്ന് ഐ.എസ്.ആര്‍.ഒ കണ്ടെത്തി . അടിയന്തിര സന്ദേശത്തിലൂടെ വഴി മാറി സഞ്ചരിക്കാന്‍ റോവറിന് നിര്‍ദേശം നല്‍കി . പുതിയ പാതയിലൂടെ റോവര്‍ സുരക്ഷിതമായി നീങ്ങുന്നു .

സോളാറില്‍ പ്രവര്‍ത്തിക്കുന്ന റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങി 14 ദിവസം സഞ്ചരിച്ച് വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കും. ഭൂമിയിലെ 14 ദിവസമാണ് ചന്ദ്രനിലെ ഒരു പകല്‍.അതുകഴിയുന്നതോടെ ചന്ദ്രനില്‍ നേരിട്ട് സൂര്യ പ്രകാശം ലഭിക്കാതെ വരും .

റോവര്‍ സൂര്യ പ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തുടര്‍ന്നുള്ള 14 ദിവസത്തേക്ക് പ്രവര്‍ത്തനക്ഷമമാകില്ല. അതുകഴിഞ്ഞും റോവര്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത കുറവ് ആണെന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു . ഈ സമയത്തിനു ഉള്ളില്‍ ദക്ഷിണ ധ്രുവത്തിലൂടെ സഞ്ചരിക്കുന്ന റോവറില്‍നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് ഐ എസ് ആര്‍ ഒയുടെ ശ്രമം .