ആരോഗ്യ മേഖലയില്‍ നടത്തുന്നത് വികസനപരമായ പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്
എഴുമറ്റൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിര്‍മാണ ഉദ്ഘാടനം നടന്നു
മലയോര മേഖലയ്ക്കും ആശ്രയിക്കാവുന്ന രീതിയില്‍ആരോഗ്യരംഗത്ത് വികസനപരമായപ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എഴുമറ്റൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി. ജില്ലയിലെ പ്രധാന ആശുപത്രികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി 2021-22 ല്‍ തുക ലഭ്യമാക്കി. എഴുമറ്റൂര്‍ ആരോഗ്യ കേന്ദ്രത്തിന്2022 ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചു. കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കൊപ്പംആശു
രോഗം വരാതിരിക്കാനായി ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയുംവാര്‍ഷിക ആരോഗ്യ പരിശോധന നടത്തുകയും വേണം. എംഎല്‍എ യുടെ ആവശ്യ പ്രകാരം തെള്ളിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ തുക അനുവദിക്കുമെന്നും എഴുമറ്റൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഭാവിയിലേക്കുള്ള വലിയ ചുവടുവയ്പ്പാണ് എഴുമറ്റൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിലൂടെ ഉണ്ടാകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.ആധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രി എട്ട് കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. ഒരു ജനത കണ്ട സ്വപ്നപദ്ധതിക്കായി ഒറ്റകെട്ടായി എല്ലാവരും പരിശ്രമിച്ചുവെന്നും എംഎല്‍എ പറഞ്ഞു.
നബാര്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ഡെവലപ്‌മെന്റ് ഫണ്ടിന്റെ 6.8 കോടി രൂപയും ആരോഗ്യവകുപ്പിന്റെ 1.2 കോടി രൂപയും മുതല്‍ മുടക്കിലാണ് സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മിക്കുന്നത്. മൂന്ന് നിലകളില്‍ ആയി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ്. രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ഒ.പി കൗണ്ടര്‍, ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, ഫാര്‍മസി, ലാബ്, നഴ്‌സിംഗ് സ്റ്റേഷന്‍ എന്നിവ താഴത്തെ നിലയിലും പി.പി യൂണിറ്റ്, ഫിസിയോതെറാപ്പി യൂണിറ്റ്, എന്‍സിഡി ക്ലിനിക്ക്, ജെപിഎച്ച് എന്‍ റൂം, ഇമ്മ്യൂണൈസേഷന്‍ റൂം, ചൈല്‍ഡ് ഡെവലപ്മെന്റ് കോര്‍ണര്‍, ഓപ്ടോമെട്രി റൂം, ജെ എച്ച് ഐ റൂം എന്നിവ ഒന്നാം നിലയിലും ഓഫീസ്, മെഡിക്കല്‍ ഓഫീസറുടെ റൂം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ രണ്ടാം നിലയിലും നിര്‍മിക്കും. ലിഫ്റ്റ് ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളും പുതിയ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യൂ, ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ വത്സല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി പി. ഏബ്രഹാം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് കെ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി പ്രസാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ശോശാമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലാലു തോമസ്, ജെസി സൂസന്‍ ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി, ഡിപിഎം പത്തനംതിട്ട ഡോ. എസ്. ശ്രീകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സൂസന്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു