Trending Now

ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഓണ കിറ്റുകളുടെ വിതരണവും നടത്തി

 

konnivartha.com/പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ .എം. എസ് .സുനിൽ വിവിധ ജില്ലകളിലായി നിർമ്മിച്ചു നൽകിയ സ്നേഹ ഭവനങ്ങളിലെ പത്തനംതിട്ട : ജില്ലയിലെയും കൊല്ലം ജില്ലയിലെയും കുടുംബങ്ങളുടെ സ്നേഹ സംഗമവും ഓണാഘോഷ പരിപാടികളും ഓണക്കിറ്റ്കളുടെ വിതരണവും പത്തനംതിട്ട ടൗൺ ഹാളിൽ ഡോ .എം. എസ്. സുനിൽ ഉദ്ഘാടനം നിർവഹിച്ചു .

 

 

അരി, പഞ്ചസാര ,വെളിച്ചെണ്ണ ഉൾപ്പെടെ 22 ഇനം ഭക്ഷ്യ പദാർത്ഥങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യധാന്യ കിറ്റുകൾ വിവിധ ജില്ലകളിലെ 200ൽ പരം കുടുംബങ്ങൾക്കാണ് നൽകിയത്. ചടങ്ങിൽ കെ. പി .ജയലാൽ., തോമസ് വർഗീസ് .,പ്രിൻസ് സുനിൽ., അജിത് കുമാർ., ആര്യ. സി. എൻ. എന്നിവർ പ്രസംഗിച്ചു.

error: Content is protected !!