
konnivartha.com: പുലി പശുക്കിടാവിനെ കടിച്ചു കൊന്ന കോന്നി കൂടൽ ഇഞ്ചപ്പാറയിൽ കൂട് സ്ഥാപിച്ചിട്ട് ഇരയെ ഇട്ടില്ലെന്ന് പരാതി. പുലി പിടികൂടിയ പശു കിടാവിന്‍റെ അവശിഷ്ട ഭാഗങ്ങൾ കഴിക്കാനായി ഇവിടെ നിരവധി തവണ പുലി എത്തുകയും ഇത് പ്രദേശവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും നേരിൽ കണ്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.നാട്ടുകാരുടെ പ്രതിക്ഷേധം ഉണ്ടായതോട് ഒടുവില്‍ കൂട് വെച്ചു .എന്നാല്‍ ഇരയെ ഇതില്‍ ഇട്ടില്ല എന്നും നാട്ടുകാര്‍ ആരോപിക്കുന്നു .
വനം വകുപ്പും സർക്കാരും ജനങ്ങളുടെ സ്വത്തിനും ജീവനും യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്ന പ്രദേശവാസികൾ പറയുന്നു . പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ കൂടല്‍ ഇഞ്ചപ്പാറയില്‍ സംസ്ഥാന പാത മറികടന്നു ഒരു പുലി ചാടിയതായി നാട്ടുകാര്‍ ഇന്നലെ രാത്രിയില്‍ വന പാലകരെ അറിയിച്ചു .എന്നാല്‍ പുലിയെ കണ്ടെത്താന്‍ സാധിച്ചില്ല .
ഇവിടെ സ്ഥാപിച്ച ക്യാമറ പരിശോധിച്ചു. എന്നാൽ പുലി ആണോ എന്ന് വ്യക്തമല്ല എന്ന് വനം വകുപ്പ് നിലപാട് എടുത്തിരുന്നു.തുടർന്ന് നാട്ടുകാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് കോന്നി സ്ട്രൈക്കിങ് ഫോഴ്സും,പാടം വനപാലകരും ചേർന്ന് കൂട് സ്ഥാപിച്ചത്.നാലുദിവസം മുൻപാണ് കൂടൽ ഇഞ്ചപ്പാറ സ്വദേശി ബാബുവിന്‍റെ പശുക്കിടാവിനെ കാണാതാവുകയും പിന്നീട് മൃതദേഹശിഷ്ടം ലഭിക്കുകയും ചെയ്തത്.കഴിഞ്ഞവർഷവും ഈ പ്രദേശത്ത് പുലിയിറങ്ങി ആട്ടിൻകുട്ടികളെ പിടിച്ചിരുന്നു. അന്ന് ഡ്രോൺ അടക്കം ഉപയോഗിച്ച് പരിശോധനകൾ നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.നാല് പുലിയെ കണ്ടതായി നാട്ടുകാര്‍ വനപാലകരെ അറിയിച്ചിരുന്നു .