Trending Now

ജിതേഷ്ജിയുടെ സ്വാതന്ത്ര്യസ്‌മൃതി വരയരങ്ങ് ചരിത്രബോധം പകരുന്ന നിസ്തുലഉദ്യമമെന്ന് ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജി

 

konnivartha.com : സ്വാതന്ത്ര്യസമരരംഗത്തെ ഇതിഹാസതുല്യരായ ധീരദേശാഭിമാനികളെ വേഗവരയിലൂടെ അരങ്ങിലവതരിപ്പിച്ച് പുതിയതലമുറയ്ക്ക് ചരിത്രബോധം പകരുന്ന ജിതേഷ്ജി ചിത്രകലയിലെ ജീവിച്ചിരിക്കുന്ന ലെജണ്ട് ആയിമാറിയെന്ന് പത്തനംതിട്ട ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ് പി പി സെയ്ദലവി അഭിപ്രായപ്പെട്ടു.

 

പത്തനംതിട്ട ജില്ലാകോടതിയും ജില്ലാ ബാർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാചരണത്തിൽ “ചരിത്രം വേഗവരകളിലൂടെ” ഇൻഫോടൈൻമെന്റ് പ്രോഗ്രാം അവതരിപ്പിക്കാനെത്തിയ ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ്. ഗാന്ധിജി, മംഗൾ പാണ്ഡേ, ഭഗത് സിംഗ്, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായി, പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ്, അംബേദ്കർ, ഗോപാല കൃഷ്ണ ഗോഖലെ, ബാലാഗംഗാധര തിലക്, സരോജിനി നായിഡു, ഇന്ദിരാ ഗാന്ധി, രബീന്ദ്രനാഥ് ടാഗോർതുടങ്ങിയ ദേശീയനേതാക്കൾക്ക് ജിതേഷ്ജി വേഗവരയിലൂടെ ‘വരയാദരവ്’ അർപ്പിച്ചു.

പത്തനംതിട്ട ജില്ലയിലെ വിവിധ കോടതികളിലെ ജഡ്ജിമാർ, ഡിസ്ട്രിക്ട് ഗവ: പ്ലീഡർ ഹരികൃഷ്ണൻ, ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: ഷാo കുരുവിള, സെക്രട്ടറി കിരൺ രാജ് , ബാർ അസോസിയേഷൻ ഭാരവാഹികൾ, അഭിഭാഷകർ, കോടതി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.