ആകാശത്ത് ഉല്‍ക്കമഴ കാണാന്‍ അവസരം . വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഇത്തരം പ്രപഞ്ച പ്രതിഭാസങ്ങള്‍ കാണാനുള്ള അവസരം ഒരിക്കലും പാഴാക്കരുത്. നല്ല തെളിഞ്ഞ രാത്രി ആകാശമാണെങ്കില്‍ തീര്‍ച്ചയായും ഉല്‍ക്കമഴ കാണാം.
ഓഗസ്റ്റ് മാസം 12,13,14 തീയ്യതികളിലാണ് ഇത് കൂടുതല്‍ തെളിച്ചത്തില്‍ ഭൂമിയില്‍ നിന്ന് കാണാനാവുക. മണിക്കൂറില്‍ നൂറ് ഉല്‍ക്കകള്‍ വരെ കാണാന്‍ സാധിക്കും.വാല്‍നക്ഷത്രത്തില്‍ നിന്ന് ചിതറിത്തെറിക്കുന്ന ഭാഗങ്ങളും ഛിന്നഗ്രങ്ങളില്‍ നിന്ന് അടര്‍ന്നുമാറുന്നതുമായ ഭാഗമാണ് ഉല്‍ക്കകള്‍.അന്തരീക്ഷത്തില്‍ ഇവ കത്തിയെരിയുമ്പോളാണ് അത് വര്‍ണക്കാഴ്ചയായി മാറുന്നത്.