Trending Now

സിബിസി ബാസ്കറ്റ്ബോള്‍ മല്‍സരം സംഘടിപ്പിച്ചു

 

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (സി ബി സി ) കോട്ടയം ഫീൽഡ് ഓഫീസ് ചേർത്തലയിലെ നൈപുണ്യ കോളേജുമായി സഹകരിച്ച് കോളേജ് ക്യാമ്പസ്സിൽ ബാസ്കറ്റ് ബോൾ മല്‍സരം സംഘടിപ്പിച്ചു.

ആഗസ്റ്റ് 09, 10 തീയ്യതികളിലായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കോട്ടയം ഫീൽഡ് ഓഫീസ് , ചേർത്തല മുനിസിപ്പാലിറ്റി, ഐസിഡിഎസ് കഞ്ഞിക്കുഴി എന്നിവയുടെ സഹകരണത്തോടെ ചേർത്തലയിൽ നടത്തുന്ന ആസാദി കാ അമൃത് മഹോല്‍സവ് ബോധവല്‍ക്കരണ പരിപാടികള്‍ക്കു മുന്നോടിയായാണ് മത്സരം സംഘടിപ്പിച്ചത്

പ്രിന്‍സിപ്പാള്‍ ഫാദർ ബൈജു ജോർജ് പൊന്തേപിള്ളി മത്സരം ഉദ്ഘാടനം ചെയ്തു. കൊച്ചി പിഐബിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ ഷാമില കെ. വൈ, സിബിസി കോട്ടയം യൂണിറ്റ് എഫ് പി എ,ശ്രീ സരിൻ ലാൽ, നൈപുണ്യ കോളേജ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ചാക്കോ കിലുക്കൻ, ബ്രദർ സേവിയർ മുല്ലശ്ശേരി, എൻ എസ് എസ്‌ പ്രോഗ്രാം ഓഫീസർ നുബിൻ ബാബു, എൻ സി സി ഇൻ ചാർജ് നിക്സൺ നെപ്പോളിയൻ എന്നിവർ സംസാരിച്ചു.

error: Content is protected !!