Trending Now

മൻ കി ബാത് ക്വിസ് മത്സര വിജയികൾ ഓഗസ്റ്റ് 10 ന് യാത്ര തിരിക്കും

 

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് 100 -ാമത് പരമ്പരയോടനുബന്ധിച്ച് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾ ഡൽഹി സന്ദർശനത്തിന് ഓഗസ്റ്റ് 10 ന് യാത്ര തിരിക്കും . ഡൽഹിയിലെയും സമീപത്തെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സ്മാരകങ്ങൾ രാജ്ഘട്ട്, പാർലമെന്റ്, രാഷ്ട്രപതി ഭവൻ, പ്രധാന മന്ത്രി സംഗ്രഹാലയ്, താജ്മഹൽ തുടങ്ങിയവ സന്ദർശിക്കുവാനും കേന്ദ്ര മന്ത്രിമാരുമായി സംവദിക്കാനുമുള്ള സൗകര്യവും ഇവർക്ക് ലഭിക്കും. തിരുവനന്തപുരം ജില്ലയിലെ താലൂക്ക് തലത്തിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി, കോളേജ് വിഭാഗങ്ങളിൽ മൻ കി ബാത്തിനെ അടിസ്ഥാനപ്പെടുത്തി നടത്തിയ ക്വിസ് പരിപാടിയിൽ വിജയിച്ച 17 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും ഉൾപ്പെടെ 37 അംഗ സംഘം ഓഗസ്റ്റ് 10 ന് തിരുവനന്തപുരം-ന്യൂഡൽഹി രാജധാനി എക്സ്പ്രസ്സിൽ പുറപ്പെടും.

ഡൽഹിയിൽ 12 ന് എത്തുന്ന സംഘത്തിനുള്ള യാത്ര- താമസ സൗകര്യങ്ങൾ വിദേശകാര്യ, പാർലിമെന്ററികാര്യ സഹമന്ത്രി വി.മുരളീധരനാണ് ഒരുക്കിയിട്ടുള്ളത്. ഡൽഹിയിൽ കേന്ദ്ര മന്ത്രിമാരുമായി ആശയ വിനിമയ പരിപാടിക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് . ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിന പരിപാടിയിലും പങ്കെടുത്തു സംഘം വിമാനത്തിൽ രാത്രി തിരുവനന്തപുര ത്തു തിരിച്ചെത്തും.

താലൂക്ക് തല മത്സര വിജയികൾ- ഹൈസ്കൂൾ വിഭാഗം

നെടുമങ്ങാട്- അനുഗ്രഹ ഡി എസ്, ഗവണ്മെന്റ് വി എച്ച് എസ് എസ് ,പിരപ്പൻകോട്
നെയ്യാറ്റിൻകര- അക്സ എ എസ്, എൽ എം എസ് എച്ച് എസ് എസ് അമരവിള
തിരുവനന്തപുരം- അവണി ആനന്ദ് കുറുപ്പ്, സരസ്വതി വിദ്യാലയം, വട്ടിയൂർക്കാവ്
ചിറയിൻകീഴ്- വൈഷ്ണവ് ദേവ് എസ്, ഗവണ്മെന്റ് മോഡൽ എച്ച് എസ് എസ് ഫോർ ബോയ്സ് ആറ്റിങ്ങൽ ,
വർക്കല – ആദിദേവ് പിഎസ്, എൻ എസ് എസ് എച്ച് എസ് എസ് മടവൂർ
കാട്ടാക്കട- ലിഡിയ ലിജിൻ, പി ആർ വില്യം എച്ച് എസ് എസ്, കാട്ടാക്കട
ഹയർ സെക്കന്ററി വിഭാഗം

നെടുമങ്ങാട്- ഗൗരി പ്രിയ എസ് , ജി എം എച്ച് എസ് എസ് വെഞ്ഞാറമൂട്
നെയ്യാറ്റിൻകര- ദിവ്യ എം എസ് , ഗവണ്മെന്റ് ഗേൾസ് എച്ച് എസ് എസ്
തിരുവനന്തപുരം- നിരഞ്ജന ആർ, സരസ്വതി വിദ്യാലയം, വട്ടിയൂർക്കാവ്
ചിറയിൻകീഴ് -അഖിൽ ഡി , ആർ ആർ വി എച്ച് എസ് എസ് ഫോർ ബോയ്സ്
വർക്കല – അപർണ പി, ഗവണ്മെന്റ് വി എച്ച് എസ് എസ് പകൽക്കുറി
കാട്ടാക്കട- അബിൻ ആർ ബി, പി ആർ വില്യം എച്ച് എസ് എസ്, കാട്ടാക്കട
കോളേജ് വിഭാഗം
നെടുമങ്ങാട്- അദ്നാൻ എ, ഇക്ബാൽ കോളേജ് പെരിങ്ങമ്മല
നെയ്യാറ്റിൻകര -അജയ് ഇമാനുവൽ എം കെ, ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കുളത്തൂർ
തിരുവനന്തപുരം-സ്വാതി എസ് ബി , മാർ ഇവാനിയസ് കോളേജ് നാലാഞ്ചിറ
ചിറയിൻകീഴ്-അജയ് എംഎസ്, എ ജെ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി തോന്നയ്ക്കൽ
കാട്ടാക്കട-അഞ്ജന രാജ് എ, ലൗഡ്സ് മാതാ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്