Trending Now

ചന്ദ്രന്‍റെ  ഭ്രമണപഥത്തില്‍ പ്രവേശിച്ച് ചന്ദ്രയാന്‍ 3

 

ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്ന് അതിന്റെ മറ്റൊരു നിര്‍ണായക ഘട്ടംകൂടി വിജയകരമായി പിന്നിട്ടു. ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

 

അടുത്ത ദിവസങ്ങളിൽ ഘട്ടംഘട്ടമായി പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തിക്കൊണ്ടുവന്ന് ചന്ദ്രോപരിതലത്തിലേക്ക് അടുപ്പിക്കും.ഞായറാഴ്ച രാത്രി 11 മണിക്കാണ് അടുത്തതായി ഭ്രമണപഥം താഴ്ത്തുകയെന്ന് ഐഎസ്ആർഒ അറിയിച്ചു.

error: Content is protected !!