Trending Now

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അന്യായ ഫീസ് വർദ്ധനവിനെതിരെ എസ് ഡി പി ഐ

 

konnivartha.com: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അന്യായ ഫീസ് വർദ്ധനവിനെതിരെ എസ് ഡി പി ഐ പത്തനംതിട്ട നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ എസ് ഷമീറിന്റെ നേതൃത്വത്തിൽ ആർ എം ഓക്ക് നിവേദനം നൽകി.

ജനങ്ങളെ പിഴിയുന്ന അന്യായ ഫീസ് വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓ പി ടിക്കറ്റും പാർക്കിംഗ് ഫീസുമടക്കം 80 പരം ഇനങ്ങൾക്കാണ് വർദ്ധനവ് വന്നിട്ടുള്ളത്. ബിപിഎൽ കാർഡുകാർക്കുള്ള പല ആനുകൂല്യങ്ങൾക്കും ഇനിമുതൽ ഫീസ് ഈടാക്കും.

സാധാരണക്കാരായ ജനവിഭാഗങ്ങളുടെ ആശ്രയ കേന്ദ്രമായ ജില്ലാ കേന്ദ്രത്തിലെ ജനറൽ ആശുപത്രിയിലെ ഫീസ് നിരക്ക് വർദ്ധിപ്പിച്ചത് പിൻവലിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ട നഗരസഭ വാർഡ് കൗൺസിലർ എസ് ശൈലജ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അൻസാരി കൊന്നമ്മൂട്, ഷാജി കെ എച്ച് എന്നിവർ പങ്കെടുത്തു.

error: Content is protected !!