Trending Now

തൊഴിലവസരങ്ങള്‍ ( 02/08/2023)

ഹൈക്കോടതിയിൽ ടെലഫോൺ

ഓപ്പറേറ്റർ

കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലേക്ക് ഇന്ത്യൻ പൗരന്മാരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.  പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. 

 

സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഇലക്ട്രോണിക്സ് ഡിപ്ലോമ, ടെലിഫോൺ ഓപ്പറേറ്റർ/റിസപ്ഷണിസ്റ്റ് ആയും കമ്പ്യൂട്ടർ ഓപ്പറേഷനിലും 6 മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത.  ഉദ്യോഗാർഥികൾ 1973 ജനുവരി 2നും 2005 ജനുവരി 1നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.  അന്ധർ, കാഴ്ച പരിമിതിയുള്ളവർക്ക് ഒരു ഒഴിവും, ബധിരർ, ശ്രവണ പരിമിതിയുള്ളവർക്ക് ഒരു ഒഴിവുമാണുള്ളത്. 

31100-66800 പേ സ്കെയിലിലാണ് നിയമനം.  വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭ്യമാണ്.  ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്.  ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് – I & സ്റ്റെപ്പ് – II) സമർപ്പിച്ചു തുടങ്ങേണ്ട തീയതി ഓഗസ്റ്റ് 2, ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് – I & സ്റ്റെപ്പ് – II) സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 23.

മെഡിക്കൽ ഓഫീസർ, ലാബ് ടെക്നീഷ്യൻ

ഒഴിവ്

        കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറേയും ലബോറട്ടറി ടെക്നീഷ്യനെയും നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നടത്തുന്നു.  മെഡിക്കൽ ഓഫീസർക്ക് എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയും ലബോറട്ടറി ടെക്നീഷ്യന് BSc MLT, DMLT with Paramedical council registration എന്നിവയാണ് യോഗ്യത. 

 

ഓരോ ഒഴിവ് വീതമാണുള്ളത്.  ഓഗസ്റ്റ് 10 ആണ് അപേക്ഷ നൽകേണ്ട അവസാന തീയ്യതി.  നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഓഗസ്റ്റ് 14 രാവിലെ 10 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തണം.  മെഡിക്കൽ ഓഫീസർ കൂടിക്കാഴ്ച 10.30നും ലാബോറട്ടറി ടെക്നീഷ്യൻ 11.30നും നടക്കും.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ,

GIS എക്‌സ്പർട്ട്‌ ഒഴിവ്

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ REMOTE SENSING ENABLED ONLINE CHEMICAL RESPONSE SYSTEM (ROCERS) പദ്ധതിയുടെ ഭാഗമായി എറണാകുളം CHEMREC ൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, GIS എക്സ്പർട്ട് തസ്തികകളിലേക്ക്  വാക്ക് ഇൻ ഇന്റർവ്യൂ നടത്തി നിയമനം നടത്തുന്നു.  ആദ്യ തസ്തികയ്ക്ക് Ist class in B.E/ B Tech.(CS/EC/IT), MCA with minimum of 2 years of experience or first class in Diploma / BSc in Computer / E&C / IT Engineering with minimum of 4-6 years of experience എന്നിവയാണ് യോഗ്യത.  GIS എക്സ്പർട്ട് തസ്തികയ്ക്ക് First class in B.E/ BTech / M.Tech / MSc in Geo Informatics, Remote Sensing, Environmental Sciences or equivalent with minimum of 2 years of experience ആണ് യോഗ്യത.  രണ്ട് തസ്തികകൾക്കും മാസം പരമാവധി 32,560 രൂപ ശമ്പളം ലഭിക്കും.  പ്രായം പി.എസ്.സി നിയമപ്രകാരം.  ഒരു വർഷമാണ് കാലാവധി.  കൂടിക്കാഴ്ച ഓഗസ്റ്റ് 25ന് 11 മണിക്ക് എറണാകുളം കാക്കനാട്ടെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ വെച്ച് നടക്കും.  ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം

അസിസ്റ്റന്റ് പ്രൊഫസർ

        കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഗവ. എഞ്ചിനീയറിംഗ് കോളജ്, കോട്ടയം) സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ എഞ്ചിനീയറിംഗ് ശാഖകളിൽ ദിവസ വേതന വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു.  വിശദവിവരങ്ങൾക്ക് www.rit.ac.in സന്ദർശിക്കുക.

        എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.  അതത് വിഷയങ്ങളിൽ AICTE നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖഅസ്സൽ സർട്ടിഫിക്കറ്റ്ബയോഡാറ്റപ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് നാലിനു രാവിലെ 9.30ന് ബന്ധപ്പെട്ട വിഭാഗങ്ങളിൽ നേരിട്ടു ഹാജരാകണം.  ഫോൺ: 0481 – 2506153, 0481 – 2507763.

പ്രൊജക്ട് കോർഡിനേറ്റർ

കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമിയുടെ പദ്ധതി നടത്തിപ്പിനായി രണ്ട് പ്രൊജക്ട് കോർഡിനേറ്റർമാരുടെ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം www.kyla.kerala.gov.in/notifications ൽ ലഭ്യമാണ്. ഗൂഗിൾ ഫോം മുഖേന ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കൂ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 5. ഫോൺ: 0471-2517437.

error: Content is protected !!