konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻറിംഗ് കമ്മറ്റികളുടെ അദ്ധ്യക്ഷരെ തിരഞ്ഞെടുത്തു. വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണായി ലതിക കുമാരി സി റ്റി ( വാർഡ്-14) യെയും ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണായി ശ്രീരഞ്ജു ആർ( വാർഡ്-6) നെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാനായി തോമസ് മത്തായി കാലായിൽ ( വാർഡ്-2) നെയും ഐകകണ്ഠേന തിരഞ്ഞെടുത്തു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ വൈ. റോയ് മോൻ, (സർവ്വേ സൂപ്രണ്ട് റീസർവ്വേ 2 പത്തനംതിട്ട )ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ്, വൈസ് പ്രസിഡൻറ് റോജി എബ്രഹാം, സെക്രട്ടറി കെ പി സുനിൽ കുമാർ , ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.