കുമരകം: കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലുള്ള കോട്ടയം സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കുമരകത്ത് വനിതകള്‍ക്കായി സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ശില്‍പശാല സംഘടിപ്പിച്ചു. ഐസിഡിഎസ് ഏറ്റുമാനൂര്‍ അഡീഷണല്‍ പ്രൊജക്ടിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തിയത്. വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ക്ലാസ്, ചര്‍ച്ച, മല്‍സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു.
സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ശില്‍പശാലയ്ക്ക് പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി നേതൃത്വം നല്‍കി. ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ടി. സരില്‍ലാല്‍, ഐസിഡിഎസ് വര്‍ക്കര്‍മാരായ കെ എം ലത, ശോഭനകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള പ്രശ്‌നോത്തരിയും നടത്തി.
ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയ്യതികളിലായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഐസിഡിഎസിന്റെ സഹകരണത്തോടെ നടത്തുന്ന ആസാദി കാ അമൃത് മഹോല്‍സവ് ബോധവല്‍ക്കരണ പരിപാടികള്‍ക്കു മുന്നോടിയായാണ് ശില്‍പശാല സംഘടിപ്പിച്ചത്. ആസാദി കാ അമൃത് മഹോല്‍സവ് ചിത്ര പ്രദര്‍ശനം, സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള പ്രദര്‍ശനം, ക്ലാസുകള്‍, മല്‍സരങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ കുമരകം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ രണ്ടു ദിവസങ്ങളിലായി നടത്തും. കേരളത്തിലെ സ്വാതന്ത്യ സമര പോരാളികളെ കുറിച്ചുള്ള ചിത്ര പ്രദര്‍ശനവും രണ്ടു ദിവസങ്ങളിലും ഉണ്ടാകും.