ക്രഷെ ബാലസേവികമാർ , ആയമാർ എന്നിവർക്കുള്ള ദ്വിദിന ശിൽപ്പശാല സമാപിച്ചു

konnivartha.com/പത്തനംതിട്ട : ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ പത്തനംതിട്ട , സ്നേഹിത ജെന്റർ ഹെൽപ്പ് ഡെസ്ക്ക് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ ക്രഷെകളിലെ ബാലസേവികമാർ , ആയമാർ എന്നിവരെ പങ്കെടുപ്പിച്ചുള്ള ദ്വിദിന ശിൽപ്പശാല സമാപിച്ചു.

സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ അജിത് കുമാർ ആർ ശിൽപ്പശാലയുടെ സമാപനസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രോഗ്രാം ഓഫീസർ പി. ശശിധരൻ , ജില്ല സെക്രട്ടറി ജി. പൊന്നമ്മ ,
ജില്ല ജോയിന്റ് സെകട്ടറി സലിം പി. ചാക്കോ , ട്രഷറാർ എ.ജി ദീപു , എസ്. മീരാസാഹിബ് , സുമ നരേന്ദ്ര , സൂര്യ വി.സതീഷ് പ്രൊവൈഡർ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് , അജിതകുമാരി കെ. ,ശ്രീലത എസ്. എന്നിവർ പ്രസംഗിച്ചു.

കോട്ടയ്ക്കൽ ആര്യ വൈദ്യശാല റീഹാബിലിയേഷൻ സ്പെഷ്യലിസ്റ്റ് ഡോ. ആർ. ജെ ധനേഷ് കുമാർ ” ശിശുക്കളും വികാസവും ” എന്ന വിഷയത്തെപ്പറ്റിയും, മോണ്ടിസോറി ട്രെയിനർ അശ്വതി ദാസ് ” സമഗ്രശിശു വികസനത്തിന്റെ വശങ്ങൾ ” എന്ന വിഷയത്തെപ്പറ്റിയും ക്ലാസെടുത്തു.ആക്ഷൻ പ്ലാൻ തയ്യാറാക്കലും ആക്ഷൻ പ്ലാൻ അവതരണവും നടന്നു.

 

error: Content is protected !!