പത്തനംതിട്ട ജില്ലാ തല വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 27/07/2023)

മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിന്റെ ലഘു സമ്പാദ്യപദ്ധതി-എടിഎം കാര്‍ഡ് ഉദ്ഘാടനം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം
മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിന്റെ ലഘുസമ്പാദ്യ പദ്ധതിയുടെയും എടിഎം കാര്‍ഡിന്റെയും ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ജൂലൈ 29ന് ഉച്ചകഴിഞ്ഞ് നാലിന് ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

 

മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളില്‍ കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. ബാങ്ക് പുതുതായി ആരംഭിക്കുന്നതാണ് ലഘു സമ്പാദ്യ പദ്ധതിയും എടിഎം കാര്‍ഡും.

ബാങ്ക് പ്രസിഡന്റ് റ്റി.കെ. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജു സഖറിയ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.പി. ഹിരണ്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡി. ശ്യാംകുമാര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി. സ്റ്റാലിന്‍, വാര്‍ഡ് അംഗം വി. വിനോദ്, ബാങ്ക് സെക്രട്ടറി ബിജു പുഷ്പന്‍ എന്നിവര്‍ സംസാരിക്കും.

ആശാവര്‍ക്കര്‍മാര്‍ കേരള ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗിലേക്ക്

ജില്ലയിലെ ആശാവര്‍ക്കര്‍മാരെ കേരളാ ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടു വരുന്നതിന്റെ ഉദ്ഘാടനം ജൂലൈ 29ന് രാവിലെ 11.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

കേരളാ ബാങ്കിന്റെ പത്തനംതിട്ട സിപിസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷത വഹിക്കും. ഡിജിറ്റല്‍ കാര്‍ഡ് വിതരണം കേരള ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.എസ്. രാജന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എസ്. നിര്‍മ്മലാ ദേവി, സി. രാധാകൃഷ്ണന്‍, ആലപ്പുഴ റീജിയണല്‍ മാനേജര്‍ എ. അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, സിപിസി ഡിജിഎം കെ.എസ്. സജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകള്‍ ലയിച്ച് രൂപം കൊണ്ട കേരള ബാങ്ക് സംസ്ഥാനത്ത് ഒന്നാമത് എത്താനുള്ള പരിശ്രമത്തിലാണ്. ആധുനിക ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളെല്ലാം കേരളാ ബാങ്കില്‍ ലഭ്യമാണ്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷെഡ്യൂള്‍ഡ് ബാങ്കാണ് കേരള ബാങ്ക്.

 

കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സോഷ്യല്‍ ഓഡിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സോഷ്യല്‍ ഓഡിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരവിപേരൂര്‍ വള്ളംകുളം യാഹിര്‍  ഓഡിറ്റോറിയത്തില്‍ ജൂലൈ 29 (ശനിയാഴ്ച) ഉച്ചയ്ക്ക് 2.30ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത്, നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും, സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനുമാണ് സോഷ്യല്‍ ഓഡിറ്റ് സംഘടിപ്പിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ജനങ്ങളുടെ സേവന ഗുണനിലവാരം സംബന്ധിച്ച അഭിപ്രായങ്ങള്‍ ഉള്‍പ്പെടെ ക്രോഡീകരിക്കുന്ന ഒരു സാമൂഹിക വിശകലന സംവിധാനമാണ് സോഷ്യല്‍ ഓഡിറ്റ്.

 

രാജ്യത്തുതന്നെ ആരോഗ്യ മേഖലയില്‍ ഒരു പുതിയ കാല്‍വയ്പ്പാകുന്നതാണ് ഈ പദ്ധതി. എംജിഎന്‍ആര്‍ഇജിഎയുടെ സോഷ്യല്‍ ഓഡിറ്റ് യൂണിറ്റുമായി ചേര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട  കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യഘട്ടം എന്ന നിലയില്‍  സോഷ്യല്‍ ഓഡിറ്റ്  നടപ്പാക്കും. തുടര്‍ന്ന് മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.
ചടങ്ങില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയാകും.

 

എന്‍എച്ച്എം   സ്റ്റേറ്റ് മിഷന്‍  ഡയറക്ടര്‍ കെ. ജീവന്‍ ബാബു, നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ, പത്തനംതിട്ട ജില്ലാ കളക്ടര്‍  ഡോ. ദിവ്യ എസ്. അയ്യര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍. അജയകുമാര്‍, ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.ബി. ശശിധരന്‍ പിള്ള, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ്. രാജീവ്, ജിജി ജോണ്‍ മാത്യു, എല്‍സ തോമസ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  ജോസഫ് മാത്യു, ജിന്‍സണ്‍ വര്‍ഗീസ്, അമിതാ രാജേഷ്, ആര്‍. ജയശ്രീ, എംജിഎന്‍ആര്‍ഇജിഎ ഓഡിറ്റ് യൂണിറ്റ് ഡയറക്ടര്‍ ഡോ. രമാകാന്തന്‍, സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റം റിസോഴ്സ്  സെന്റര്‍ ഡയറക്ടര്‍ ഡോ. വി. ജിതേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എല്‍. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍  ഡോ. എസ്. ശ്രീകുമാര്‍, എന്‍എച്ച്എം  സോഷ്യല്‍ ഡെവലപ്മെന്റ് ഹെഡ് കെ.എം. സീന, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.


‘ഹൃദയമാണ് ഹൃദ്യം’ സംഗമം  മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട ജില്ലയിലെ ഹൃദ്യം പദ്ധതി ഗുണഭോക്താക്കളായ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും സംഗമ പരിപാടിയായ  ‘ഹൃദയമാണ് ഹൃദ്യം’  (ജൂലൈ 29) ശനിയാഴ്ച രാവിലെ 9.30ന്  കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മ  ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ജന്മനാ ഹൃദയ വൈകല്യമുള്ള 18 വയസ് വരെയുള്ള കുട്ടികള്‍ക്കായി 2017-ല്‍ ആരംഭിച്ച കേരള സര്‍ക്കാരിന്റെ സൗജന്യഹൃദയ ശസ്ത്രക്രിയാ പദ്ധതിയാണ് ഹൃദ്യം.

എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍- ചൈല്‍ഡ് ഹെല്‍ത്ത് ഡോ. യു.ആര്‍. രാഹുല്‍, ഇലന്തൂര്‍  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജെ. ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍. അജയകുമാര്‍,  സാറാ തോമസ്,  കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി  ഫിലിപ്പ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സാറാമ്മ ഷാജന്‍, ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഗീതു മുരളി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ. എല്‍. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. സി.എസ്. നന്ദിനി, ഡോ. ഐപ്പ് ജോസഫ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.കെ. ശ്യാംകുമാര്‍, ആര്‍ദ്രം നോഡല്‍  ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. സേതുലക്ഷ്മി, ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ ഓഫീസര്‍(ആരോഗ്യം)  ടി.കെ. അശോക് കുമാര്‍, ആരോഗ്യവകുപ്പ്  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
റാന്നി ഐസിഡിഎസ് പ്രോജക്ട് പരിധിയിലുളള പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും  തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അതത് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാര്‍ ആയിരിക്കണം.
വര്‍ക്കറുടെ യോഗ്യത – എസ്എസ്എല്‍സി പാസ്, പ്രായപരിധി 46 വയസ്. എസ്എസ്/എസ്ടി വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവുണ്ട്.

ഹെല്‍പ്പറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ ഏഴാം ക്ലാസ് മിനിമം യോഗ്യതയുണ്ടായിരിക്കണം. മറ്റ് യോഗ്യതകളെല്ലാം വര്‍ക്കറുടെ യോഗ്യതകള്‍ക്ക് തുല്യമായിരിക്കും.  അപേക്ഷ ഫോം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍  പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് ഓഫീസില്‍  നിന്നും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 16 ന് പകല്‍ മൂന്നു വരെ സ്വീകരിക്കും. ഫോണ്‍ : 04735 221368

കോന്നി താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് അഞ്ചിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരുമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍  അക്വാകള്‍ച്ചര്‍ പ്രൊമോട്ടറുടെ ഒരു ഒഴിവിലേക്ക് താല്ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ (ദിവസം 675 രൂപ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത വിഎച്ച്എസ്‌സി. (ഫിഷറീസ്),  സുവോളജി ബിരുദം,  എസ്എസ്എല്‍സി യും കുറഞ്ഞത് അഞ്ച് വര്‍ഷം ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ ഉള്ള പ്രവൃത്തി പരിചയവും, വയസ് 20-56, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഫിഷറീസ് അസിസ്റ്റന്റ്  ഡയറക്ടറുടെ കാര്യാലയം, പത്തനംതിട്ട, തെക്കേമല പി.ഒ., പന്നിവേലിച്ചിറ, പിന്‍ – 689654 എന്ന വിലാസത്തില്‍ ആഗസ്റ്റ് 10 ന് മുമ്പ് ലഭിക്കേണ്ടതാണ്. ഫോണ്‍ 0468-2967720

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി 2023 (ബിആര്‍-93) ടിക്കറ്റിന്റെ ജില്ലാ തല പ്രകാശന കര്‍മം പത്തനംതിട്ട കളക്ടറേറ്റില്‍ എ.ഡി.എം.  ബി. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.  എ.ഡി.എം-ന്റെ ചേമ്പറില്‍ നടന്ന  ചടങ്ങില്‍ പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍.ആര്‍. ജിജി, ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ്. ഹനീഫ് ജില്ലയിലെ പ്രമുഖ ഏജന്റുമാരായ കെ. എസ് സന്തോഷ്, സയ്യിദ് മീരാന്‍,  അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഒന്നാം സമ്മാനമായി 25 കോടി രൂപയും രണ്ടാം സമ്മാനമായി 20 കോടി രൂപയും (ഒരു കോടി വീതം 20 പേര്‍ക്ക്) മൂന്നാം സമ്മാനമായി 10 കോടി രൂപയും  (50 ലക്ഷം വീതം 20 പേര്‍ക്ക്) കൂടാതെ മറ്റ് നിരവധി ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്ന ടിക്കറ്റിന്റെ വില 500 രൂപയാണ്. നറുക്കെടുപ്പ് സെപ്റ്റംബര്‍ 20 ന് നടത്തും.

യോഗം ചേരും
ഭാരതത്തിന്റെ  77 -ാമത് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെകുറിച്ച് തീരുമാനം എടുക്കുന്നതിന് ആഗസ്റ്റ് രണ്ടിന് രാവിലെ 11 ന് പത്തനംതിട്ട കളക്ടറേറ്റില്‍ എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേരും.

 

ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍
പ്രവേശനം ആരംഭിച്ചു

ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ ബി-ടെക് സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ്  എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും എഞ്ചിനീയറിംഗ് പ്രവേശനത്തിന് അപേക്ഷ നല്‍കാം.
ഫോണ്‍:  9846399026,9496468125. വെബ്സൈറ്റ് : www.cearanmula.ac.in


ഖാദി മേള
ഓണം പ്രമാണിച്ച് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ആഗസ്റ്റ് രണ്ട് മുതല്‍ 28 വരെ ഖാദി മേള നടത്തുന്നു.ഖാദി വസ്ത്രങ്ങള്‍ക്ക്  സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, ബാങ്ക് ജീവനക്കാര്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റോടുകൂടി ഒരു ലക്ഷം രൂപ വരെ പലിശ രഹിത ക്രെഡിറ്റ് സൗകര്യം ലഭിക്കും.
ഫോണ്‍ : ഖാദി ടവര്‍ ഇലന്തൂര്‍  8113870434, ജിം പാലസ് പത്തനംതിട്ട  9744259922,  റവന്യൂ ടവര്‍ അടൂര്‍  9061210135, ചെത്തോങ്കര റാന്നി : 7907368514.

സ്‌കോള്‍ കേരള; പ്ലസ് വണ്‍ പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു
സ്‌കോള്‍ കേരള  മുഖേനയുളള ഹയര്‍ സെക്കന്‍ഡറി കോഴ്സുകളില്‍ ഒന്നാം വര്‍ഷ  പ്ലസ് വണ്‍ പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി യില്‍ ഉപരിപഠന യോഗ്യത നേടിയവര്‍ക്കോ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ കോഴ്സില്‍ ഉപരിപഠന യോഗ്യത നേടിയവര്‍ക്കോ അപേക്ഷിക്കാം.  ഉയര്‍ന്ന പ്രായപരിധി ഇല്ല. പിഴ കൂടാതെ ആഗസ്റ്റ് 14 വരെയും 60 രൂപ പിഴയോടെ ആഗസ്റ്റ് 23 വരെയും ഫീസടച്ച്  www.scolekerala.org എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0471 2342950, 2342271,2342369.
 കേരളോത്സവം ലോഗോ എന്‍ട്രികള്‍ ക്ഷണിച്ചു.
കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടി സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിന്റെ 2023 വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ അയയ്ക്കുന്ന കവറിന് മുകളില്‍ ‘ കേരളോത്സവം – 2023 ലോഗോ’ എന്ന് രേഖപ്പെടുത്തണം. ആഗസ്റ്റ് 16-ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് ഭവന്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം കുടപ്പനക്കുന്ന് പി.ഒ തിരുവനന്തപുരം-695043 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ ലഭിക്കണം. ഫോണ്‍: 0471 -2733139, 2733602.
കെല്‍ട്രോണ്‍ ജേണലിസം പഠനത്തിന് അപേക്ഷ ക്ഷണിച്ചു.
കേരളസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമപഠന ബിരുദാനന്തരബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ ് മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിംഗ് എന്നിവയില്‍ ആണ് പരിശീലനം ലഭിക്കുക. മാധ്യമസ്ഥാപനങ്ങളില്‍ ഇന്റ്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്‍ന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ, അവസാനവര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം.

അപേക്ഷകള്‍ ആഗസ്റ്റ് 10-നകം തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് കേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഫോണ്‍- 9544958182.
വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695014.
ജില്ലാതല ശുചിത്വ മിഷന്‍ സമിതി യോഗം ആഗസ്റ്റ് ഒന്നിന്
ജലജീവന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാതല ശുചിത്വ മിഷന്‍ സമിതി 14-ാമത് യോഗം  ആഗസ്റ്റ് ഒന്നിന് രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സായി ചേരുമെന്ന് സമിതി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

പൈനാവ്  ഐഎച്ച്ആര്‍ഡി വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
പൈനാവ് ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് കോളജില്‍  ആഗസ്റ്റ്  മാസത്തില്‍ ആരംഭിക്കുന്ന  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ , ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,  അഡ്വാന്‍സ്ഡ്  ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്,  സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് 10. എസ്സി/എസ്ടി/ഒഇസി/ഒബിസി (എച്ച്) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക്  ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും.
വെബ്സൈറ്റ് : www.ihrd.ac.in . ഫോണ്‍ : 0486 2232246, 297617, 8547005084, 9744157188.

error: Content is protected !!