Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ ( 25/07/2023)

റമ്പൂട്ടന്‍ കൃഷി രീതികള്‍: പരിശീലനം ജൂലൈ 27ന്
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പതിനാലാം ഗഡുവിന്റെ വിതരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘വാണിജ്യ അടിസ്ഥാനത്തിലുള്ള റമ്പൂട്ടാന്‍ കൃഷി രീതികള്‍’  എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു.  ജൂലൈ 27 ന് രാവിലെ 10 ന് തെള്ളിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂലൈ 26 ന്  വൈകുന്നേരം 3.30 ന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയുളളവര്‍ക്ക്  അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10. ഫോണ്‍: 0471 2570471, 9846033009. വെബ്‌സൈറ്റ് : www.srccc.in.

മത്സ്യകുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിചിറയിലുളള ഫിഷറീസ് കോംപ്ലക്സില്‍ നിന്ന് കാര്‍പ് ഇനം മത്സ്യ കുഞ്ഞുങ്ങളെ ജൂലൈ 27 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ വിതരണം ചെയ്യും. മത്സ്യ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില ഈടാക്കും. ഫോണ്‍ : 9847485030, 0468 2214589.

 

അതിക്രമം തടയല്‍ നിയമം: ജില്ലയില്‍ നടപടികള്‍ മികച്ചനിലയില്‍ നടപ്പാക്കുന്നു-ജില്ലാ കളക്ടര്‍
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരമുള്ള കേസുകളില്‍ നിയമാനുസൃതമായ നടപടികള്‍ മികച്ച നിലയില്‍ നടപ്പാക്കുന്നതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അതിക്രമം തടയല്‍ നിയമം സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

അതിക്രമം തടയല്‍ നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ജാതി, പൊസഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പോലീസിന് നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഈ നിയമവുമായി ബന്ധപ്പെട്ട് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ 25 കേസുകളും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ രണ്ടു കേസുകളും ഉള്‍പ്പെടെ നിലവിലുള്ള 27 കേസുകളുടെ സ്ഥിതി യോഗം വിലയിരുത്തി.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ ടി. ഹരികൃഷ്ണന്‍, പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസര്‍ ഇന്‍ ചാര്‍ജ് എസ്. ദിലീപ്, വകുപ്പ് ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അഡ്മിഷന്‍ ആരംഭിച്ചു
ചെന്നീര്‍ക്കര ഗവ:ഐടിഐ യില്‍ ഐഎംസിക്ക് കീഴില്‍ പ്ലസ് ടു, ബിരുദ യോഗ്യത ഉള്ളവര്‍ക്കായി ചുരുങ്ങിയ ചിലവില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടും കൂടി, ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് ടിക്കറ്റിംഗ്  കണ്‍സള്‍ട്ടന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.  താല്പര്യം ഉളളവര്‍ നേരിട്ട് എത്തി അഡ്മിഷന്‍ എടുക്കണം. ഫോണ്‍:8301830093, 9745424281.

 ഫ്രീ വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തി വരുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് കോഴ്‌സിന്റെ ഫ്രീ ഓണ്‍ ലൈന്‍ ക്ലാസ്  ജൂലൈ 27, 28, 29 തീയതികളില്‍ വൈകുന്നേരം 7 മുതല്‍ 8 മണി വരെ നടത്തുന്നു. ഫ്രീ വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9072592412,9072592416

അപേക്ഷ ക്ഷണിച്ചു
മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡിലേക്ക് ആശാ പ്രവര്‍ത്തകയെ തിരഞ്ഞെടുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്താം വാര്‍ഡില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് മുന്‍ഗണന. അപേക്ഷക വിവാഹിതയും 25 വയസിനും 45  വയസിന് ഇടയില്‍ പ്രായമുള്ളവരും പത്താം ക്ലാസ് പാസായവരും ആയിരിക്കണം. താല്പര്യമുള്ളവര്‍ മതിയായ രേഖകള്‍ മല്ലപ്പുഴശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഇന്ന് (26) ഉച്ച കഴിഞ്ഞ് മൂന്ന് വരെ.

ഇന്റര്‍വ്യൂ
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍  ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് നാളെ (27) രാവിലെ 10.30 ന് ഇന്റര്‍വ്യൂ നടത്തുന്നു.താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 27 രാവിലെ 10.30 ന് അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ഹാജരാകണം. അതാത് വിഷയങ്ങളിലെ ഒന്നാം ക്ലാസ്്, ബാച്ചിലര്‍ ഡിഗ്രിയാണ് ലക്ചറര്‍ തസ്തികയിലേക്കുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. എം.ടെക്. അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. എ.ഐ.സി.ടി.ഇ പ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഫോണ്‍: 04734 231776

ക്വട്ടേഷന്‍
വെച്ചൂച്ചിറ പോളിടെക്നിക് കോളജിലെ വിവിധ ഡിപ്പാര്‍ട്ട്മമെന്റുകളിലും സെക്ഷനുകളിലും നെയിംബോര്‍ഡുകളും  അറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് ഒന്നു വരെ.

ടെന്‍ഡര്‍
ഇലന്തൂര്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468-2362129.

error: Content is protected !!