Trending Now

തൊഴില്‍ അവസരങ്ങള്‍ (24/07/2023)

ഫാര്‍മസിസ്റ്റ് നിയമനം

konnivartha.com:പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിന് (താത്കാലികം)നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അഭിമുഖം നടത്തുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ ഫാര്‍മസി അല്ലെങ്കില്‍ ഡിഫാം /ബിഫാം , കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. നിയമന രീതി : കെഎഎസ്പി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍. പ്രായ പരിധി : 40 വയസ്. അഭിമുഖം : ആഗസ്റ്റ് രണ്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ രാവിലെ 10.30 ന്.അന്നേ ദിവസം എഴുത്ത് പരീക്ഷയും ഉണ്ടായിരിക്കും. ഫോണ്‍ : 0468 2222364, 9497713258.

ഇക്കോ ആന്റ് ടിഎംടി ടെക്നീഷ്യന്‍ നിയമനം

konnivartha.com:പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഇക്കോ ആന്റ് ടിഎംടി ടെക്നീഷ്യന്‍ നിയമനത്തിന് (താത്കാലികം)നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അഭിമുഖം നടത്തുന്നു. യോഗ്യത: കേരള സര്‍ക്കാര്‍ അംഗീകൃത ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ ടെക്നോളജി (ബിസിവിടി)- ഒരു വര്‍ഷത്തില്‍ കുറയാത്ത എക്കോ ആന്റ് ടിഎംടി പ്രവര്‍ത്തി പരിചയം. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്നോളജി (ഡിസിവിടി)- രണ്ട് വര്‍ഷത്തില്‍ കുറയാത്ത എക്കോ ആന്റ് ടിഎംടി പ്രവര്‍ത്തി പരിചയം. കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.നിയമന രീതി : കെഎഎസ്പി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍. അഭിമുഖം : ജൂലൈ 26 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ രാവിലെ 10.30 ന്. ഫോണ്‍ : 0468 2222364, 9497713258.

കമ്മ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ നിയമനം

konnivartha.com: വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി വനിത ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. എംഎസ്ഡബ്ല്യൂ അല്ലെങ്കില്‍ അതിന് തത്തുല്യമായ വിമന്‍ സ്റ്റഡീസ് സോഷ്യോളജി എന്നീ വിഷയങ്ങളില്‍ റഗുലര്‍ ബാച്ചില്‍ പഠിച്ച് ബിരുദാനന്തര ബിരുദ യോഗ്യതയുളള വനിതകള്‍ക്ക് വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ ആഗസ്റ്റ് മൂന്നിന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഈ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം ഉളളവര്‍ക്കും പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസമുളളവര്‍ക്കും മുന്‍ഗണന. ഫോണ്‍ : 0468 2350220

error: Content is protected !!