അതുമ്പുംകുളം ഞള്ളൂർ ഭാഗത്ത്‌ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

 

Konnivartha. Com : കോന്നി  അതുമ്പുംകുളം ഞള്ളൂർ ഭാഗത്ത്‌ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഒരാടിനെ കടുവ പിടിച്ചിരുന്നു.കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് വെച്ചിരുന്നു.

കോന്നി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ അതുമ്പുംകുളം വരിക്കാഞ്ഞലി ഭാഗത്ത് ജൂലൈ 13ന് രാത്രിയിൽ കടുവ ഇറങ്ങുകയും,വീട്ടിൽ കെട്ടിയിട്ട് വളർത്തിയിരുന്ന ആടിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.വീട്ടുകാർ കടുവയാണ് ആടിനെ കൊന്നതെന്ന് നേരിൽ കണ്ട് ബോധ്യപ്പെട്ടിരുന്നു .അതുംമ്പുംകുളം വരിക്കാഞ്ഞിലി കിടങ്ങിൽ വീട്ടിൽ അനിലിന്റെ ആടിനെയാണ് കടുവ കൊന്നത്

 

error: Content is protected !!