കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധി

 

konnivartha.com:കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധിയായിരിക്കും. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.

 

20.07.23 ( വ്യാഴാഴ്ച ) രാവിലെ 06.00 മുതല് പോലീസ് ഏര്പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള് ശ്രദ്ധിക്കുമല്ലോ.
1. തെങ്ങണയില് നിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള് ഞാലിയാകുഴിയില് നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.
2. തെങ്ങണയില് നിന്നു മണര്കാട് ഭാഗത്തേക്കുള്ള വാഹനങ്ങള് ഞാലിയാകുഴിയില് നിന്നു കൈതേപ്പാലം വേട്ടത്തുകവല സ്‌കൂള് ജംഗ്ഷനില് നിന്നും തിരിഞ്ഞ് ഐ.എച്ച്.ആര്.ഡി ജംഗ്ഷനില് എത്തി മണര്കാട് പോകുക.
3. മണര്കാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള് ഐ.എച്ച.്ആര്.ഡി ജംഗ്ഷനില് നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള് ജംഗ്ഷനില് എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
4. കറുകച്ചാല് നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള് കൈതേപ്പാലം വെട്ടത്തുകവല സ്‌കൂള് ജംഗ്ഷനില് നിന്നും തിരിഞ്ഞ്
ഐ.എച്ച.്ആര്.ഡി ജംഗ്ഷനില് എത്തി മണര്കാട് പോകുക.
5. കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള് പുതുപ്പള്ളി ഐ.എച്ച.്ആര്.ഡി
ജംഗ്ഷനില് നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള് ജംഗ്ഷനില് എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
6. കഞ്ഞിക്കുഴി നിന്നും കറുകച്ചാല് ഭാഗത്തേക്കുള്ള വാഹനങ്ങള് പുതുപ്പള്ളി ഐ.എച്ച.്ആര്.ഡി ജംഗ്ഷനില് നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള് ജംഗ്ഷനില് എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
പുതുപ്പള്ളിയില് വരുന്ന വാഹനങ്ങള് പാര്ക്ക് ചെയ്യേണ്ട സ്ഥലങ്ങള് താഴെ കൊടുത്തിരിക്കുന്നു.
1 എരമല്ലൂര്ചിറ മൈതാനം
2 പാഡി ഫീല്ഡ് ഗ്രൗണ്ട് (വെക്കേട്ടുചിറ)
3 ജോര്ജ്ജിയന് പബ്ലിക് സ്‌കൂള്
4 ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്‌കൂള്, പുതുപ്പള്ളി
5 ഡോണ് ബോസ്‌കോ സ്‌കൂള്
6 നിലയ്ക്കല് പള്ളി മൈതാനം
1 തെക്ക് (തെങ്ങണ/ ചങ്ങനാശ്ശേരി) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള് എരമല്ലൂര്ചിറ മൈതാനം / പാഡി ഫീല്ഡ് ഗ്രൗണ്ട് (വെക്കേട്ടുചിറ) / ജോര്ജ്ജിയന് പബ്ലിക് സ്‌കൂള് എന്നിവ പാര്ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.
2 വടക്ക് (കോട്ടയം/ മണര്കാട്) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള് പുതുപ്പള്ളി ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്‌കൂള്, മൈതാനം/ ഡോണ് ബോസ്‌കോ സ്‌കൂള് എന്നിവ പാര്ക്കിങ്ങിനായി ഉപയോഗിക്കണം
3 കറുകച്ചാല് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള് നിലയ്ക്കല് പള്ളി മൈതാനം എന്നിവ പാര്ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.
error: Content is protected !!