Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/07/2023)

ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, വേതനം  എന്ന ക്രമത്തില്‍: ഹോം മാനേജര്‍, എംഎസ്ഡബ്ല്യു/പിജി ഇന്‍ സൈക്കോളജി/ സോഷ്യോളജി, 22500 രൂപ. ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, എംഎസ് ഡബ്ല്യു/ പിജി  ഇന്‍ സൈക്കോളജി, സോഷ്യോളജി ,16000 രൂപ. സൈകോളജിസ്റ്റ് പാര്‍ട്ട് ടൈം (ആഴ്ചയില്‍ രണ്ടു ദിവസം), പിജി ഇന്‍ സൈക്കോളജി (ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം), 12000 രൂപ. കുക്ക്, അഞ്ചാം ക്ലാസ്, 12000 രൂപ. ലീഗല്‍ കൗണ്‍സിലര്‍ പാര്‍ട്ട് ടൈം, എല്‍എല്‍ബി, 10000 രൂപ.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി, എലിയറയ്ക്കല്‍, കോന്നി പിഒ, പിന്‍ 689691.

ഇമെയില്‍: [email protected].
 
ക്വട്ടേഷന്‍
വെച്ചൂച്ചിറ പോളിടെക്നിക് കോളജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലേക്ക് ഫുട്‌ബോള്‍, വോളിബോള്‍, സ്പൈക്സ്, ഷട്ടില്‍ റാക്കറ്റ്, ക്രിക്കറ്റ് ബോള്‍,ക്രിക്കറ്റ് ബാറ്റ് തുടങ്ങിയ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 26 ഉച്ചയ്ക്ക് ഒന്നു വരെ.

സൗജന്യ തയ്യല്‍ പരിശീലനം

പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ തയ്യല്‍ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഫോണ്‍:  8330010232,  0468 2270243.

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ബി.വോക് കോഴ്സ് ആരംഭിക്കുന്നു

ഐ.എച്ച്.ആര്‍.ഡി.യുടെ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ നൈപുണ്യ അധിഷ്ഠിത ബിരുദ ബി. വോക് സൈബര്‍ സെക്യൂരിറ്റി കോഴ്സ് ആരംഭിക്കുന്നതിന് എപിജെ അബ്ദുല്‍കലാം ടെക്നോളോജിക്കല്‍ യൂണിവേഴ്സിറ്റിയുടെ  സാങ്കേതിക അനുമതി ലഭിച്ചു.24 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.അഡ്മിഷന്‍ നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ തുടങ്ങുന്ന ആദ്യത്തെ ബി വോക്  കോഴ്‌സാണ് കല്ലൂപ്പാറ കോളേജിലേത്.മൂന്നു വര്‍ഷമാണ് കോഴ്സ് കാലാവധി.
വിവിധ സാങ്കേതിക വിജ്ഞാന മേഖലകളില്‍ നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതിന് ഉദ്ദേശിച്ചിട്ടുള്ള തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയാണ് ബി.വോക്.പ്രായോഗിക പരിശീലനത്തിന് മുന്‍ഗണന നല്‍കിയിട്ടുള്ള പാഠ്യപദ്ധതിയാണ് ബി.വോക്കില്‍ അവലംബിച്ചിട്ടുള്ളത്.പരമ്പരാഗത മേഖലകളായ ഓട്ടോമോട്ടീവ് മാനുഫാക്ച്ചറിംഗ്, പ്രൊഡക്ഷന്‍ ടെക്നോളജി മുതല്‍ സര്‍ഗാത്മക മേഖലകളായ ഗ്രാഫിക്സ് ആന്റ് മള്‍ട്ടീമീഡിയ, വെബ് ഡിസൈന്‍ മുതലായവയും പുതു തലമുറയുടെ ആവശ്യകതയായ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിലൂന്നിയ സൈബര്‍ സുരക്ഷാ പോലെയുഉള്ള മേഖലകളിലുള്ള പ്രായോഗിക പഠനവുമാണ് കോഴ്സുകൊണ്ട് ലക്ഷ്യമിട്ടിട്ടുള്ളത്.


ഐ .ടി. ഐ അപേക്ഷ ക്ഷണിച്ചു

ഗവ: ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം 2023 ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ,ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.പത്താംക്ലാസ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം.www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി നേരിട്ടോ ഏതെങ്കിലുംഗവ:ഐ.ടി.ഐ,അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടോ അപേക്ഷിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുമായി അപേക്ഷകര്‍ അടുത്തുളള ഏതെങ്കിലും സര്‍ക്കാര്‍ ഐടിഐകളില്‍ എത്തി വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തീകരിക്കണം.ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ20.
ഫോണ്‍ : 0468-2259952, 8281217506,9995686848.

ടെന്‍ഡര്‍

കോയിപ്രം ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുളള അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 27. ഫോണ്‍ :0469 2997331.           
error: Content is protected !!