Trending Now

വായിച്ചു വളരുക ജില്ലാതല ക്വിസ് മത്സരം:ദേവിക സുരേഷിന് ഒന്നാം സ്ഥാനം

 

konnivartha.com: പിഎന്‍ പണിക്കരുടെ സ്മരണാര്‍ഥം വായനാദിന-മാസാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വായിച്ചു വളരുക ക്വിസ് മത്സരത്തില്‍ പന്തളം തോട്ടക്കോണം ഗവ എച്ച്എസ്എസിലെ ദേവിക സുരേഷ് ഒന്നാംസ്ഥാനവും കലഞ്ഞൂര്‍ ഗവ എച്ച്എസ്എസിലെ വി. നിരഞ്ജന്‍ രണ്ടാം സ്ഥാനവും നേടി. ജൂലൈ 18ന് തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇരുവരും യോഗ്യത നേടി.

എല്‍പി വിഭാഗം ചിത്രരചനാമത്സരത്തില്‍ മഞ്ഞനിക്കര ഗവ. എല്‍പി സ്‌കൂളിലെ നിരഞ്ജന. പി. അനീഷ് ഒന്നാം സ്ഥാനവും. ചൂരക്കോട് എല്‍പി സ്‌കൂളിലെ ജെ.വി. ദേവിക രണ്ടാം സ്ഥാനവും വള്ളിക്കോട് ഗവ. എല്‍പി സ്‌കൂളിലെ അനാമിക കാര്‍ത്തിക് മൂന്നാം സ്ഥാനവും നേടി.

വിജയികള്‍ക്ക് സമ്മാനമായി പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍ വിതരണം ചെയ്തു. കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ജാന്‍, ക്വിസ് മാസ്റ്റര്‍ റൂബി ടീച്ചര്‍, വായന മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് ദാമോദരന്‍, ഹരിപ്രസാദ്, ജോണ്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!